വസ്തുതാപരമായ മാധ്യമ പ്രവര്‍ത്തനം ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കും: പത്തനംതിട്ട ജില്ലാ കളക്ടര്‍
പത്തനംതിട്ട: പക്ഷപാതപരമല്ലാത്തതും വസ്തുതാപരവുമായ മാധ്യമ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളില്‍ മാധ്യമങ്ങളോടുള്ള വിശ്വാസം വര്‍ധിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ജില്ലാ തെരഞ്ഞെടുപ്പു വിഭാഗവും പത്തനംതിട്ട പ്രസ് ക്ലബും ചേര്‍ന്നു പ്രസ് ക്ലബ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.
പക്ഷപാതപരമല്ലാത്ത റിപ്പോര്‍ട്ടിംഗ് തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇത്തരം രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്താന്‍ സാധിക്കുവെന്നും കളക്ടര്‍ പറഞ്ഞു. മാധ്യമങ്ങള്‍ ശക്തമായ നാലാം തൂണാണ്. ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. ജനങ്ങളെ ഏറ്റവും എളുപ്പം സ്വാധീനിക്കുന്ന വിഭാഗവും മാധ്യമങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അവ പരിശോധിക്കാന്‍ പ്രത്യേക ടീമിനേയും നിയോഗിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതു സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ച് ഉടന്‍ ഒരു യോഗം വിളിക്കും. കോവിഡ് പ്രോട്ടോക്കോള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു. തുടര്‍ന്നു നടത്തിയ മുഖാമുഖത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കിയാണ് കളക്ടര്‍ മടങ്ങിയത്.ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായ പങ്കാണുള്ളതെന്ന് മുഖ്യപ്രഭാഷണം നടത്തിയ എഡിഎം ഇ. മുഹമ്മദ് സഫീര്‍ പറഞ്ഞു.
വോട്ടര്‍ ബോധവത്ക്കരണത്തിലും പ്രകടന പത്രികകള്‍ ജനങ്ങള്‍ക്കു മുന്‍പാകെ അവതരിപ്പിക്കുന്നതിലും ശരിയായ തീരുമാനം എടുക്കുന്നതിന് ദിശാബോധം പകര്‍ന്നു നല്‍കുന്നതിലും മാധ്യമങ്ങള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ജനങ്ങളെ ബോധവത്ക്കരിക്കൂന്ന തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ
പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന് നായര്‍, പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ എന്നിവര്‍ പങ്കെടുത്തു. എംസിഎംസി, സോഷ്യല്‍ മീഡിയാ, പെയ്ഡ് ന്യൂസ് സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍ സ്മൃതി മുരളീധര്‍ തെരഞ്ഞെടുപ്പും മാധ്യമങ്ങളും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.
അപ്സരസിനെ പോലെ അപ്സര റാണി- ചിത്രങ്ങൾ കാണാം
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications