മദ്യലഹരയില്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച് മകന്‍, ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍, കേസെടുത്ത് പോലീസ്
പത്തനംതിട്ട: മദ്യലഹരിയില്‍ വൃദ്ധനായ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകനെതിരെ പോലീസ് കേസെടുത്തു. തിരുവല്ല കവിയൂര്‍ സ്വദേശി എബ്രഹാം സ്വദേശി തോമസിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് മകന്‍ അനിലിനെതിരെ പോലീസ് കേസെടുത്തത്. അനില്‍, എബ്രഹാമിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസി ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
ഇയാളെ അന്വേഷിച്ച് പോലീസ് വീട്ടില്‍ എത്തിയെങ്കിലും അപ്പോഴേക്കും അനില്‍ ഒളിവില്‍ പോയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇയാളെ എത്രയും പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് മദ്യലഹരിയില്‍ വൃദ്ധനായ പിതാവിനെ ക്രൂരമായി അനില്‍ അടിക്കുന്ന വീഡിയോ പുറത്തുവന്നത്.

വലിയ വടി ഉപയോഗിച്ച് അനില്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തന്നെ അടിക്കരുതെന്ന് എബ്രഹാം കേണപേക്ഷിച്ച് പറഞ്ഞിട്ടും അനില്‍ മര്‍ദ്ദനം തുടരുകയായിരന്നു. മര്‍ദ്ദനത്തിന് ശേഷം കഴിഞ്ഞ ദിവസം എബ്രഹാം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അയല്‍വാസികള്‍ പോലീസ് പരാതി നല്‍കിയെങ്കിലും മകനല്ലേ ക്ഷമിക്കാമെന്ന നിലപാടായിരുന്നു എബ്രഹാം സ്വീകരിച്ചത്.
എന്നാല്‍ മര്‍ദ്ദനത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പോലീസ് എബ്രഹാമിന്‍റെ വീട്ടിലെത്തി മൊഴിയെടുക്കുകയും ചെയ്തിരുന്നു.
Recommended Video



Click it and Unblock the Notifications