പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോകകപ്പിന്റെ ആവേശവുമായി കൊച്ചു കൂട്ടുകാരും

  • By Desk
Google Oneindia Malayalam News

ഓമല്ലൂര്‍: ലോകകപ്പ് ഫുട്‌ബോളിനെ കൊച്ചു കൂട്ടുകാര്‍ വരേേവറ്റത് പഠനാനുഭവമാക്കി മാറ്റി. ഓമല്ലൂര്‍ പന്ന്യാ ലി ഗവ. യുപി സ്‌കൂളും കൊടുന്തറ ഗവ. എല്‍പി സ്‌കൂളും സംയുക്തമായി കുട്ടികള്‍ക്ക് ഗോള്‍ എന്ന പേരില്‍ പ്രവര്‍ത്തന പുസ്തകം തയാറാക്കിയത് ശ്രദ്ധേയമാകുന്നു.

ലോകകപ്പിന്റെ ആവേശം നിറഞ്ഞു നില്‍ക്കുമ്പോള്‍ പഠനപ്രവര്‍ത്തനവുമായി ബന്ധിപ്പിച്ചു കാര്യങ്ങള്‍ അന്വേഷിക്കുന്ന പുസ്തകമാണിത്. 2018 ലോകകപ്പ് ഫുട്‌ബോളിന്റെ വിശേഷങ്ങള്‍ എഴുതിയും വരച്ചും ഒട്ടിച്ചു ചേര്‍ക്കാന്‍ അവസരം നല്‍കും വിധമാണു പുസ്തകം തയാറാക്കിയിരിക്കുന്നത്. ക്ലാസ് റൂമിലെ പഠന പ്രവര്‍ത്തനങ്ങളുമായി കണ്ണി ചേര്‍ക്കാന്‍ കഴിയും വിധമുള്ള പ്രവര്‍ത്തനങ്ങളും പുസ്തകത്തിന്റെ ഉള്ളടക്കമാണ്.

exam

ലോകകപ്പില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും സ്ഥാനം കണ്ടെത്തി നിറം നല്‍കുന്നതിനും അക്ഷാംശ രേഖാംശ രേഖകളുമായി ബന്ധപ്പെടുത്തി സ്ഥാനം കണ്ടെത്തുന്നതിനും പുസ്തകം അവസരമൊരുക്കുന്നു. പന്ന്യാലി ഗവ. യുപി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ രാജേഷ് എസ്. വള്ളിക്കോടും കൊടുന്തറ സ്‌കൂള്‍ അധ്യാപകന്‍ ആര്‍. അരുണ്‍ കുമാറും ചേര്‍ന്നാണു പുസ്തകം തയാറാക്കിയിരിക്കുന്നത്. കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യുവാണു മുഖചിത്രം രൂപകല്‍പന ചെയ്തിരിക്കുന്നത്.

പന്ന്യാലി ഗവ. യുപി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു സ്‌കൂള്‍ ലീഡര്‍മാരായ ആതിരയ്ക്കും കീര്‍ത്തനയ്ക്കും പുസ്തകം കൈമാറി പ്രകാശനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സാജു കൊച്ചുതുണ്ടില്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ജെ.കെ.ടി. ജോര്‍ജ്, സി.സി. അജികുമാര്‍, പി.ജെ. സ്മിതകുമാരി, ജ്ഞാനം കണ്‍മണി, പി. പ്രശാന്ത്, റസീനാ ബീഗം, പാര്‍ഥിവ്, ഡെയ്‌സി ടി. കോശി എന്നിവര്‍ പ്രസംഗിച്ചു.

English summary
FIFA; LP students got book named goal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X