പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെ ആദ്യ കുടുംബശ്രീ ബസാർ തിരുവല്ലയിൽ... ഉദ്ഘാടനം മന്ത്രി തോമസ് ഐസക് നിർവ്വഹിക്കും

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: കുടുംബശ്രീ ഉല്പന്നങ്ങൾ ഒരു കുടക്കീഴിൽ കൊൺണ്ടുവരിക, സ്ഥിരവിപണനത്തിന് വേദി ഒരുക്കുക, പൊതു ജനത്തിന് ആരോഗ്യ ഭക്ഷണം ഉറപ്പാക്കുക, ജൈവ ഉത്പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കുടുംബശ്രീ മിഷൻ സ്ഥാപിക്കുന്ന സ്ഥിര വിപണന കേന്ദ്രങ്ങമായ കുടുംബശ്രീ ബസാർ & ഭക്ഷണശാല ഈ മാസം 24ന് തിരുവല്ലയിൽ ഉദ്ഘാടനം ചെയ്യും.

യാത്രക്കാര്‍ക്ക് 'മരണപാത'യൊരുക്കി സ്റ്റാന്‍ഡുകള്‍: തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ വീണ്ടും അപകടം

തിരുവല്ല നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കുടുംബശ്രീ ബസാറിന്റെ ഉദ്ഘാടനം മാത്യു ടിതോമസ് എംഎൽഎയും കുടുംബശ്രീ കഫേയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവിയും നിർവ്വഹിക്കും. ജില്ലയിലെ ആദ്യത്തെ ബസാർ ആരംഭിക്കുന്നത് തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയത്തിന്് സമീപം പുതിയ ബൈപാസിനോട് ചേർന്നാണ്.

Kudumbasree

സമ്പൂർണഷോപ്പിംഗ് സെന്ററായി ആസൂത്രണം ചെയ്തിരിക്കുന്ന സ്ഥലത്ത്് ജൈവ ഉത്പന്നങ്ങളാൽ ആഹാരം പാകം ചെയ്തു നൽകുന്ന ഒരു കുടുംബശ്രീ കഫേയും പ്രവർത്തിക്കും. നെല്ല് തൽസമയം കുത്തി അരിയാക്കി നൽകുന്ന സംവിധാവും ഇതോടൊപ്പം പ്രവർത്തിക്കും. ഏകദേശം 2000 സ്‌ക്വൊയർഫീറ്റ് വീസ്തീർണം വരുന്ന രീതിയിലാണ് ഭക്ഷശാലയുടെ നിർമ്മാണം.

ബസാറിന്റെ നടത്തിപ്പ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ കുടുംബശ്രീ അംഗങ്ങളായിരിക്കും. ജില്ലയിലെ കുടുംബശ്രീ ഉല്പന്നങ്ങൾ ശേഖരിച്ച് ഈ സംരംഭകർക്ക് സെന്റർ വഴി വിപണനം നടത്തുവാൻ സാധ്യമാകും. കുടുംബശ്രീ ബസാർ ആൻഡ് ഭക്ഷണശാല ഉപഭോക്താക്കൾക്ക് തികച്ചും വ്യത്യസ്തമായ ഒരു ഷോപ്പിംഗ് അനുഭവം ഒരുക്കുന്നതായിരിക്കും. ജ്യൂസ് പാർലർ, പുട്ടുകട, റഡിടുകുക്ക്/റഡിടുസേർവ്വ്, സ്റ്റോക്കിംഗ്/ ഡെലിവറികൗണ്ടർ, ഓർഗാനിക് ഭക്ഷണ വസ്തുക്കൾ, കറിപൗഡറുകൾ, അരിപ്പൊടികൾ, പച്ചക്കറി ഇനങ്ങൾ, തുണിത്തരങ്ങൾ, ബാഗുകൾ, തയ്യൽക്കട, ബ്യൂട്ടി പാർലർ, ജൈവവസ്തുക്കൾ, ബേക്കറി/ഉപ്പേരികൾ, അരിക്കട, ഫിഷ്സ്റ്റാൾ, ബില്ലിംഗ്, കഫ്തീരീയ എന്നിവ ചേർന്നതാണ് കുടുംബശ്രീ ബസാർ ആൻഡ് ഭക്ഷണശാല.

English summary
First kudumbasree bazar will open in Thiruvalla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X