പത്തനംതിട്ടയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
അതേസമയം നെഞ്ചിനേറ്റ ക്ഷതമാണ് കുട്ടിയുടെ മരണകാരണമെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുണ്ട്
പത്തനംതിട്ട: പത്തനംതിട്ടയിൽ മർദനമേറ്റ് മരിച്ച അഞ്ച് വയസുകാരി ലൈംഗിക പീഡനത്തിനും ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രാഥമിക പാസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നീര്‍ക്കെട്ട് ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കുട്ടിയെ രണ്ടാനച്ഛൻ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി അമ്മപൊലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

അതേസമയം നെഞ്ചിനേറ്റ ക്ഷതമാണ് കുട്ടിയുടെ മരണകാരണമെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുണ്ട്. പത്തനംതിട്ട കുമ്പഴയിലാണ് അഞ്ചു വയസുകാരി മർദനമേറ്റ് മരിച്ചത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ രണ്ട് ദിവസത്തോളം പഴക്കമുള്ള മുറിവുകളും കണ്ടിരുന്നു. തീപൊള്ളലേറ്റതും, ആഴത്തിലുള്ളതുമായ മുറിവുകളും പെണ്‍കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തി.
രണ്ടു ദിവസമായി കുട്ടിക്ക് മർദനമേറ്റിരുന്നുവെന്ന് അമ്മ മൊഴി നൽകി. സ്ഥിരം മദ്യപാനായിയ അലകസ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നു. അമ്മ ജോലിക്ക് പോയാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇന്ന് ജോലി കഴിഞ്ഞ് അമ്മ വന്നപ്പോള്‍ കൂട്ടി ബോധരഹിതയായി കിടക്കുന്നത് കണ്ട് അയല്‍ക്കാര്‍ ഉള്‍പ്പടേയുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
വ്യത്യസ്ത വസ്ത്രങ്ങളില്‍ നഭ നടേഷ്; അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications