Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ കെഎസ്ഇബിയുടെ നഷ്ടം 47 കോടി; മൃഗസംരക്ഷണ വകുപ്പിന് 22 കോടി

പത്തനംതിട്ട: ജില്ലയില്‍ പ്രളയക്കെടുതിയില്‍ വൈദ്യുതി ബോര്‍ഡിന് ഉണ്ടായത് 47.4 കോടി രൂപയുടെ നാശനഷ്ടം. 228 ട്രാന്‍സ്ഫോര്‍മറുകള്‍ മുങ്ങി 6.27 കോടി, 2754 ലോടെന്‍ഷന്‍ പോസ്റ്റുകള്‍ നശിച്ച് 1.1 കോടി, 398 ഹൈടെന്‍ഷന്‍ പോസ്റ്റുകള്‍ നശിച്ച് 27.86 ലക്ഷം എന്നിങ്ങനെ നഷ്ടമുണ്ടായി. 469 കി.മീറ്റര്‍ ലോടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ തകര്‍ന്നതിലൂടെ 16.18 കോടി രൂപയുടെയും 38 കി.മീറ്റര്‍ ഹൈടെന്‍ഷന്‍ ലൈനുകള്‍ തകരാറിലായതിലൂടെ 2.43 കോടി രൂപയുടെയും നഷ്ടം കണക്കാക്കപ്പെടുന്നു.

48534 സിംഗിള്‍ഫേസ് മീറ്ററുകള്‍ നശിച്ചതിലൂടെ 3.39 കോടി രൂപയുടെയും 4369 ത്രീഫേസ് എനര്‍ജി മീറ്ററുകള്‍ നഷ്ടപ്പെട്ടതിലൂടെ 1.39 കോടി രൂപയുടെയും 220 ലോടെന്‍ഷന്‍ ഡിസ്ട്രിബ്യൂഷന്‍ പെട്ടികളുടെ നാശം മൂലം 1.1 കോടി രൂപയുടെയും 82656 സര്‍വീസ് വയറുകള്‍ കേടുവന്നതിലൂടെ 14.46 കോടി രൂപയുടെയും 120 ട്രാന്‍സ്ഫോര്‍മറുകളുടെ ചുറ്റുമുള്ള വേലി, മറ്റ് ഉപകരണങ്ങള്‍ എന്നിവ നശിച്ചതിലൂടെ 78 ലക്ഷം രൂപയുടെയും നാശനഷ്ടമാണ് ഉണ്ടായത്.

Animals

ഇതിന് പുറമേ പമ്പയില്‍ 1.37 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമികവിലയിരുത്തില്‍ കണക്കാക്കിയതായും ശബരിമല സന്നിധാനത്തെ നാശനഷ്ടം തിട്ടപ്പെടുത്തി വരികയാണെന്നും പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ടി എസ് സന്തോഷ് കുമാര്‍ അറിയിച്ചു. അതിനിടെ, പ്രളയക്കെടുതിയില്‍ ജില്ലയില്‍ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകള്‍ക്ക് 22.59 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. 513 കന്നുകാലികളെ കാണാതായതില്‍ 311 എണ്ണത്തിന്റെ മരണം സ്ഥിരീകരിച്ചു.

ഈ ഇനത്തില്‍ 2.56 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 472 കന്നുകുട്ടികളെ കാണാതായതില്‍ 194 എണ്ണത്തിന്റെ മരണവും സ്ഥിരീകരിച്ചു. ഈ ഇനത്തില്‍ 87 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 198 ആടുകളെ കാണാതായതില്‍ 109 എണ്ണത്തിന്റെ മരണം സ്ഥിരീകരിച്ചു. ഇതിന് 15.84 ലക്ഷം രൂപയും 26457 കോഴികള്‍ ചത്തതിലൂടെ 26.45 ലക്ഷം രൂപയുടെയും 70339 താറാവുകള്‍ ചത്തതിലൂടെ 63.3 ലക്ഷം രൂപയുടെയും മൂന്ന് മുയലുകള്‍, 35 പന്നികള്‍, 100 കാടകോഴികള്‍ എന്നിവയ്ക്ക് ഉണ്ടായ നാശത്തിലൂടെ 5.27 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി.

ഡയറി ഫാമുകള്‍, കാലിത്തൊഴുത്തുകള്‍, കാലിത്തീറ്റകള്‍, കോഴിത്തീറ്റകള്‍, വാഹനങ്ങള്‍, ഫര്‍ണിച്ചറുകള്‍, കംപ്യൂട്ടറുകള്‍, റഫ്രിജറേറ്ററുകള്‍, മരുന്നുകള്‍, കെട്ടിടങ്ങള്‍ക്കുണ്ടായ നാശനഷ്ടം തുടങ്ങിയവയില്‍ മൃഗസംരക്ഷണ വകുപ്പിനും ക്ഷീരവികസന വകുപ്പിനും കൂടി 18.1 കോടി രൂപയുടെ നാശനഷ്ടമാണ് തിട്ടപ്പെടുത്തിയിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+