പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചിലവുകള്‍ നിരീക്ഷിക്കാന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് രൂപീകരിച്ചു

Google Oneindia Malayalam News

പത്തനംതിട്ട; നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചിലവുകള്‍ നിരീക്ഷിക്കാന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് രൂപീകരിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവ് ഇറക്കി. അമിതമായ പ്രചാരണച്ചെലവുകള്‍ സംബന്ധിച്ച് ജാഗ്രത പാലിക്കുന്നതിനായി ഓരോ നിയോജകമണ്ഡലത്തിലും മൂന്നോ അതിലധികമോ ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍ ഉണ്ടായിരിക്കണമെന്ന് റിട്ടേണിംഗ് ഓഫീസര്‍ക്കുള്ള ഹാന്‍ഡ് ബുക്കില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളൈയിംഗ് സ്ക്വാഡ് രൂപീകരിച്ചത്.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

election

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സ്ഥാനാര്‍ഥികള്‍ വോട്ടിനായി പണം നല്‍കുക, സഹായം നല്‍കുക, അനധികൃതമായ ആയുധ കൈവശംവയ്ക്കുക, മദ്യം വിതരണം നടത്തുക, സമൂഹ്യദ്രോഹ നടപടികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുന്നതിനുവേണ്ടിയാണു നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡുകളെ നിയോഗിച്ചത്. ടീമിന്റെ തലവനായി എക്‌സിക്യൂറ്റീവ് മജിസ്ട്രേറ്റും കൂടാതെ രണ്ട് സായുധ പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്നതാണ് ഫ്‌ലൈയിംഗ് സ്‌ക്വാഡ്. തിരുവല്ല നിയമസഭാ നിയോജക മണ്ഡലത്തില്‍ എല്‍ആര്‍ തഹസിദാര്‍ കെ.എം മുരളീധരന്‍പിള്ളയും റാന്നിയില്‍ എല്‍ആര്‍ തഹസിദാര്‍ ഒ.കെ ഷൈല, ആറന്മുളയില്‍ എല്‍ആര്‍ തഹസിദാര്‍ മിനി കെ.തോമസ്, കോന്നിയില്‍ എല്‍ആര്‍ തഹസിദാര്‍ ആര്‍.സുരേഷ്‌കുമാര്‍, അടൂരില്‍ എല്‍ആര്‍ തഹസിദാര്‍ കെ.ഷാജഹാന്‍ റാവൂത്തര്‍ എന്നിവരെ സ്‌ക്വാഡുകളുടെ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റായി നിയോഗിച്ചു.

ഓരോ ടീമും അവരുടെ റിട്ടേണിംഗ് ഓഫീസര്‍മാരുടെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും ആയിരിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതല്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ തുടരുകയും ചെയ്യും.മാതൃക പെരുമാറ്റച്ചട്ട ലംഘനങ്ങളും അനുബന്ധ പരാതികളും ശ്രദ്ധിക്കല്‍, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മദ്യം, ആയുധങ്ങള്‍, വെടിമരുന്ന്, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം കൈവശം വയ്ക്കല്‍ എന്നിവ സംബന്ധിച്ച എല്ലാത്തരം പരാതികളും പരിശോധിക്കല്‍, സ്ഥാനാര്‍ത്ഥി, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ചെലവ് അനുബന്ധ എല്ലാ പരാതികളും പരിശോധിക്കല്‍ എന്നിവ ഈ സ്‌ക്വാഡുകളുടെ ചുമതലയാണ്.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം വീഡിയോ നിരീക്ഷണ ടീമിന്റെ സഹായത്തോടെ രാഷ്ട്രീയ പാര്‍ട്ടികളുടെ/സ്ഥാനാര്‍ഥികളുടെ പ്രധാന റാലികള്‍, പൊതുയോഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന മറ്റ് പ്രധാന ചെലവുകള്‍ സംബന്ധിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്യണം. സ്റ്റാറ്റിക് നിരീക്ഷണ സംഘത്തിന്റെ പ്രവര്‍ത്തനവും നടപടികളും നിരീക്ഷിക്കുക.

പണത്തിന്റെ വിതരണത്തെക്കുറിച്ചോ കൈക്കൂലി വാങ്ങുന്നതിനെക്കുറിച്ചോ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബലപ്രയോഗം നടത്തുന്നതിനെക്കുറിച്ചോ പൊതുജനങ്ങനെ ബോധവല്‍ക്കരിക്കാന്‍ ഓരോ ഫ്‌ളൈയിംഗ് സ്‌ക്വാഡും പൊതു അനൗണ്‍സ്‌മെന്റ് നടത്തണം. ഇതുസംബന്ധിച്ച് ലഘുലേഖകളും വിതരണം ചെയ്യണം. വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരാതി നിരീക്ഷണ സെല്ലില്‍ അറിയിക്കാന്‍ ലഘുലേഖയിലൂടെ അഭ്യര്‍ത്ഥിക്കുക.

കേരളം പോരാട്ട ചൂടിലേക്ക്; നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ 6ന്.. ഫലപ്രഖ്യാപനം മെയ് 2 ന്കേരളം പോരാട്ട ചൂടിലേക്ക്; നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ 6ന്.. ഫലപ്രഖ്യാപനം മെയ് 2 ന്

English summary
Flying Squad formed to monitor the election expenses of the candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X