പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓപ്പറേഷന്‍ സുരക്ഷയില്‍ കുടുങ്ങി വയലത്തല ചില്‍ഡ്രന്‍സ് ഹോം; അന്തേവാസികളായ കുട്ടികള്‍ക്ക് നല്‍കുന്നത് പഴകിയതും പുഴുവരിച്ചതുമായ ഭക്ഷണസാധനങ്ങള്‍

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ഓപ്പറേഷന്‍ സുരക്ഷയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വയലത്തല ചില്‍ഡ്രന്‍സ് ഹോമില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്ത് അഗതികള്‍ക്കും അനാഥര്‍ക്കും വേണ്ടി നടത്തുന്ന സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വയലത്തലയിലും ക്രമക്കേടുകള്‍ കണ്ടെത്തിയത്.

<strong>കുപ്രസിദ്ധ വാടകഗുണ്ട ഡ്യൂക്ക് പ്രവീണും കൂട്ടാളികളും ഇരിങ്ങാലക്കുടയില്‍ അറസ്റ്റിൽ; നിരവധി കേസുകളിലെ പ്രതിപോലീസ് ഓടിച്ചിട്ട് പിടികൂടി !</strong>കുപ്രസിദ്ധ വാടകഗുണ്ട ഡ്യൂക്ക് പ്രവീണും കൂട്ടാളികളും ഇരിങ്ങാലക്കുടയില്‍ അറസ്റ്റിൽ; നിരവധി കേസുകളിലെ പ്രതിപോലീസ് ഓടിച്ചിട്ട് പിടികൂടി !

സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ ആരും തന്നെ കൃത്യമായി ജോലിയ്ക്ക് ഹാജരാവുന്നില്ലെന്നുള്ളതാണ് ഇതില്‍ പ്രധാനം. പഴകിയതും പുഴുവരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ സ്റ്റോര്‍ റൂമിലും ഫ്രിഡ്ജിലും വച്ച് അന്തേവാസികള്‍ക്ക് നല്‍കുകയാണ് പതിവ്. കുട്ടികള്‍ ഉപയോഗിക്കുന്ന ടൊയ്‌ലറ്റുകളില്‍ മതിയായ വെളിച്ചമോ, കതകുകള്‍ക്ക് പൂട്ടുകളോ ഇല്ലെന്ന് കണ്ടെത്തി. ജനാലയുടെ വാതിലുകള്‍ പൊട്ടിപൊളിഞ്ഞ നിലയിലാണ്. അനാരോഗ്യകരമായ ചുറ്റുപാടിലാണ് ടൊയ്‌ലറ്റ് കുട്ടികള്‍ ഉപയോഗിച്ചിരുന്നത്.

Pathanmthitta map

ഇവ വൃത്തിയാക്കുന്നത് കുട്ടികളെ തന്നെ ചുമതലപ്പെടുത്തുകയും അതിനായി ആഹാരം നല്‍കാതെ ഭീക്ഷണിപ്പെടുത്തുന്നതായും വ്യക്്തമാക്കി. മുറികളില്‍ ഫാന്‍, മതിയായ വെളിച്ചം എന്നിവ ക്രമീകരിക്കാതെ കുട്ടികളെ പീഡിപ്പിക്കുകയും ചെയ്യുന്നതായും കണ്ടെത്തി. വിജിലന്‍സ് ഡിവൈഎസ്പി പി ഡി ശശിയുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ സിഐമാരായ ജോണ്‍ ജേക്കബ്, ടി പി രാധാകൃഷ്ണപിള്ള, കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ സിനു പി ആര്‍, ബീനാ വര്‍ഗീസ് സംബന്ധിച്ചു.

English summary
Food issue in Vayalathala children home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X