Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡ് നിര്‍മ്മാണത്തിനുള്ള ടാര്‍ മോഷ്ടിച്ചു; പന്തളത്ത് നാലു പേര്‍ അറസ്റ്റില്‍

പന്തളം: റോഡ് നിര്‍മ്മാണത്തിന് ഇറക്കി വച്ചിരുന്ന ടാര്‍ മോഷ്ടിച്ചു കടത്തിവിറ്റ നാലു പേരെ പന്തളം പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി ഉടുമ്പഞ്ചോല ഉപ്പുതോട് രാജമുടി സ്‌കൂള്‍പ്പടി ചാമക്കാലായില്‍ വീട്ടില്‍ നിന്നും മൈലപ്ര ക്രിസ്ത്യന്‍ പള്ളിക്കു സമീപം കളരിക്കല്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ബിനോയി (27), മൈലപ്ര മേക്കൊഴൂര്‍ ഋഷീകേശ ക്ഷേത്രത്തിനു സമീപം ചരിവുകാലായില്‍ ബാലന്‍ (57), ഋഷീകേശ ക്ഷേത്രത്തിനു സമീപം വടക്കേ വിളയില്‍ സജീവ് (35), മല്ലപ്പുഴശ്ശേരി ഓന്തേക്കാട് അദാമ്പടത്തു വീട്ടില്‍ അജിത് (33) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ റോഡുപണിക്കു വേണ്ടി കരാറുകാരന്‍ പന്തളം മുടിയൂര്‍ക്കോണം വെള്ളാപ്പള്ളില്‍ വിശ്വനാഥന്‍ പിള്ള തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സക്കറിയാ വര്‍ഗ്ഗീസിന്റെ വക സ്ഥലത്ത് ഇറക്കിവച്ചിരുന്ന മുപ്പതു ബാരല്‍ ടാറില്‍ പത്തു ബാരല്‍ ടാര്‍ ആണ് കഴിഞ്ഞ 15 നു രാത്രി 9 മണിയ്ക്ക് വാഹനത്തില്‍ കടത്തിയത്. ടാര്‍ പത്തനാപുരത്തുള്ള ഫൈസലിന് ഇരുപത്തി അയ്യായിരം രൂപയ്ക്ക് വിറ്റു. ബിനോയിയാണ് മോഷണത്തിന്റെ സൂത്രധാരനെന്നും ബാലനും സജീവും സഹായികളും അജിത് ടാര്‍ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറുമാണ്.

Pathanamthitta map

ടാര്‍ ബാരല്‍ എടുത്തു കൊണ്ടു പോകുന്നത് സമീപം ഇട്ടിരുന്ന റോഡ് റോളറിന്റെ ഡ്രൈവര്‍ കണ്ടു. ബാരല്‍ എയ്‌സ് വാഹനത്തില്‍ കടത്തിയെന്ന് ഇയാള്‍ നല്‍കിയ സൂചനയും സിസിടിവി ക്യാമറ പരിശോധിച്ചുമാണ് മോഷ്ടാക്കളെ കണ്ടെത്തിയത്. പന്തളം സിഐ ഇ.ഡി. ബിജു, എസ്‌ഐ അനൂപ്, സിപിഒ അമീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റു ചെയ്തത്. അടൂര്‍ കോടതിയില്‍ ഹാജരാക്കി ഇവരെ റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+