പത്തനംതിട്ട ജില്ലയില്‍ പുനര്‍നിര്‍മാണ പാതയില്‍ നാലു പട്ടികജാതി കോളനികള്‍
പത്തനംതിട്ട: പ്രളയത്തില്‍ തകര്‍ന്ന പത്തനംതിട്ട ജില്ലയിലെ നാലു പട്ടികജാതി കോളനികളുടെ പുനര്‍നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്. അംബേദ്ക്കര്‍ സ്വാശ്രയഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. പ്രളയക്കെടുതിമൂലം നാശനഷ്ടം സംഭവിച്ചിട്ടുള്ളതും മുപ്പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്നതുമായ കോളനികളുടെ പുനര്‍നിര്‍മ്മാണമാണു നടക്കുന്നത്.
ആറന്മുള ഗ്രാമപഞ്ചായത്തിലെ പേരങ്ങാട്ട്മെയ്ക്കുന്ന്, തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ മുട്ടം സെറ്റില്‍മെന്റ് കോളനി, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ പന്നിവേലിച്ചിറ, തിരുവല്ല നഗരസഭയിലെ അടുംമ്പട എന്നീ പട്ടികജാതി കോളനികളിലാണു പുനര്‍നിര്‍മ്മാണം നടക്കുന്നത്. ജില്ലാ നിര്‍മ്മിതി കേന്ദ്രമാണു നിര്‍വഹണ ഏജന്‍സി.പേരങ്ങാട് മെയ്ക്കുന്ന് പട്ടിക ജാതി കോളനിയില്‍ 35 വീടുകളുടെ നിര്‍മ്മാണമാണു നടക്കുന്നത്.
പേരങ്ങാട്ട്മെയ്ക്കുന്ന് കോളനിക്ക് 82,16,794 രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. 27 കിണര്‍ മെയിന്റനന്‍സ്, 43 ശുചിമുറി മെയിന്റനന്‍സ്, കോളനി റോഡിന്റെ ഭിത്തി കെട്ടല്‍, സംരക്ഷണ ഭിത്തികെട്ടല്‍, റോഡ് പുനര്‍നിര്‍മ്മാണം കോണ്‍ക്രീറ്റിംഗ് എന്നിവയും ഇതിന്റെ ഭാഗമായി നടന്നുവരുന്നു. കോളനിയില്‍ 90 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ പൂര്‍ത്തീയായി.

ബാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു.പന്നിവേലിച്ചിറ പട്ടികജാതി കോളനിയില്‍ നടപാത നവീകരണം, വീട് നവീകരണം, ടോയ്ലറ്റ് നവീകരണം, കിണര്‍ നവീകരണം എന്നിവയ്ക്കായി 76,20,788 രൂപ അനുവദിച്ചിരുന്നു. പന്നിവേലിച്ചിറ പട്ടികജാതി കോളനിയില്‍ 73 ശതമാനം പ്രവര്‍ത്തികള്‍ പൂര്‍ത്തീയായി. നടപ്പാത, സംരക്ഷണഭിത്തി എന്നിവയുടെ പണികളാണ് ഇപ്പോള്‍ നടക്കുന്നത്്.മുട്ടം സെറ്റില്‍മെന്റ് കോളനി വീടുപുനരുദ്ധാരണത്തിനും ശുചിമുറി നവീകരണത്തിനും, കിണര്‍ നവീകരണം, സംരക്ഷണഭിത്തി, റോഡ് പുനരുദ്ധാരണം എന്നിവയ്ക്കായി 89,86,523 രൂപയാണ് അനുവദിച്ചിരുന്നത്. മുട്ടം സെറ്റില്‍മെന്റ് കോളനിയിലെ എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു.
അടുംബട പട്ടിക ജാതി കോളനിയില്‍ 25 വീടുകളുടെ നിര്‍മ്മാണം, ടോയ്ലറ്റ് മെയിന്റനെന്‍സ്, കിണര്‍ നവീകരണം, റോഡ് റിപ്പയറിനും, കോണ്‍ക്രീറ്റിംഗിനും, സംരക്ഷണ ഭിത്തിക്കും, ഭൂമി നികത്തിലിനും 98,53,794 രൂപ അനുവദിച്ചിരുന്നു. അടുംബട പട്ടിക ജാതി കോളനിയിലെ റോഡ് കോണ്‍ക്രീറ്റിംഗ്, മെയിന്റനന്‍സ് എന്നിവ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കോളനിയിലെ 50 ശതമാനം പണികള്‍ പൂര്‍ത്തിയായി. ഏതാനും മാസങ്ങളോടെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനാകും.
ഇന്ത്യയിലിരുന്ന് 1 ബില്യൺ ഡോളർ ജയിക്കാം; അമേരിക്കൻ ലോട്ടറികൾ കളിക്കേണ്ടതെങ്ങനെ?
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications