പൂര്‍ണ സജ്ജമായി സന്നിധാനത്തെ ഗവ. ആശുപത്രി; കൊവിഡ് രോഗികൾക്കായി പ്രത്യേക ആംബുലൻസും
പത്തനംതിട്ട :മല കയറി ശബരിമല സന്നിധാനത്ത് എത്തുന്ന അയ്യപ്പ ഭക്തര്‍ക്കും തൊഴിലാളികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ ആശ്രയമാകുകയാണ് വലിയ നടപ്പന്തലിന് സമീപത്തെ ഗവ.ആശുപത്രി. ആവശ്യമായ മരുന്നുകളും, ഉപകരണങ്ങളും, ജീവനക്കാരും ആശുപത്രിയില്‍ 24 മണിക്കൂറും സജ്ജമാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.അരുണ്‍ പ്രതാപ് പറഞ്ഞു. ഈ മാസം 14 ന് ആരംഭിച്ച ആശുപത്രിയില്‍ ഇതുവരെ 330 രോഗികള്‍ക്ക് ചികിത്സ നല്കി കഴിഞ്ഞു.

ഉദ്യോഗസ്ഥരാണ് അധികവും ചികിത്സക്കായി എത്തിയിട്ടുള്ളത്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തു നിന്ന് ആംബുലന്‍സില്‍ പമ്പയില്‍ വരെയാണ് രോഗിയെ എത്തിക്കുക. പമ്പയില്‍ നിന്ന് വേറെ ആബുലന്‍സിലാകും രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുക.ഇതുവരെ കോവിഡ് രോഗലക്ഷണം കണിച്ച ഏഴു പേരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.
Recommended Video

എന്നാല്‍, അവര്‍ക്കെല്ലാം തന്നെ കോവിഡ് നെഗറ്റീവ് റിസല്‍ട്ടാണ് ലഭിച്ചത്. ഏഴു ഡോക്ടര്‍മാര്‍, മൂന്നു സ്റ്റാഫ് നഴ്സുമാര്‍, മൂന്ന് ഫാര്‍മസിസ്റ്റുകള്‍, ഒരു സ്റ്റോര്‍ ഇന്‍ ചാര്‍ജ് തുടങ്ങി 22 പേരാണ് നിലവില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നത്. ആശുപത്രിയില്‍ രണ്ടു വെന്റിലേറ്ററുകള്‍, നാല് ഡീഫിബിലേറ്റര്‍, ഓക്സിജന്‍ സിലണ്ടറുകള്‍, മെഡിക്കല്‍ ലാബ്, എക്സ്റേ ലാബ് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications