പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂര്‍ണ സജ്ജമായി സന്നിധാനത്തെ ഗവ. ആശുപത്രി; കൊവിഡ് രോഗികൾക്കായി പ്രത്യേക ആംബുലൻസും

Google Oneindia Malayalam News

പത്തനംതിട്ട :മല കയറി ശബരിമല സന്നിധാനത്ത് എത്തുന്ന അയ്യപ്പ ഭക്തര്‍ക്കും തൊഴിലാളികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ ആശ്രയമാകുകയാണ് വലിയ നടപ്പന്തലിന് സമീപത്തെ ഗവ.ആശുപത്രി. ആവശ്യമായ മരുന്നുകളും, ഉപകരണങ്ങളും, ജീവനക്കാരും ആശുപത്രിയില്‍ 24 മണിക്കൂറും സജ്ജമാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.അരുണ്‍ പ്രതാപ് പറഞ്ഞു. ഈ മാസം 14 ന് ആരംഭിച്ച ആശുപത്രിയില്‍ ഇതുവരെ 330 രോഗികള്‍ക്ക് ചികിത്സ നല്‍കി കഴിഞ്ഞു.

fullfledged hospitals for covid patients in sabarimala

ഉദ്യോഗസ്ഥരാണ് അധികവും ചികിത്സക്കായി എത്തിയിട്ടുള്ളത്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തു നിന്ന് ആംബുലന്‍സില്‍ പമ്പയില്‍ വരെയാണ് രോഗിയെ എത്തിക്കുക. പമ്പയില്‍ നിന്ന് വേറെ ആബുലന്‍സിലാകും രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുക.ഇതുവരെ കോവിഡ് രോഗലക്ഷണം കണിച്ച ഏഴു പേരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.

Recommended Video

cmsvideo
കേരള: ശബരിമല; തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കാൻ ആലോചനയിലെന്ന് ദേസ്വം ബോർഡ് പ്രസിഡന്റ്

എന്നാല്‍, അവര്‍ക്കെല്ലാം തന്നെ കോവിഡ് നെഗറ്റീവ് റിസല്‍ട്ടാണ് ലഭിച്ചത്. ഏഴു ഡോക്ടര്‍മാര്‍, മൂന്നു സ്റ്റാഫ് നഴ്സുമാര്‍, മൂന്ന് ഫാര്‍മസിസ്റ്റുകള്‍, ഒരു സ്റ്റോര്‍ ഇന്‍ ചാര്‍ജ് തുടങ്ങി 22 പേരാണ് നിലവില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നത്. ആശുപത്രിയില്‍ രണ്ടു വെന്റിലേറ്ററുകള്‍, നാല് ഡീഫിബിലേറ്റര്‍, ഓക്‌സിജന്‍ സിലണ്ടറുകള്‍, മെഡിക്കല്‍ ലാബ്, എക്‌സ്‌റേ ലാബ് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.

കോൺഗ്രസ് പത്രിക പിൻവലിച്ചു; എൽഡിഎഫിന് കണ്ണൂരിൽ ഒരു വാർഡിൽ കൂടി എതിരില്ലാ വിജയംകോൺഗ്രസ് പത്രിക പിൻവലിച്ചു; എൽഡിഎഫിന് കണ്ണൂരിൽ ഒരു വാർഡിൽ കൂടി എതിരില്ലാ വിജയം

ശബരിമല: അയ്യപ്പന്മാരുടെ വിശപ്പകറ്റി ദേവസ്വം ബോര്‍ഡിന്റെ സൗജന്യ അന്നദാന വിതരണംശബരിമല: അയ്യപ്പന്മാരുടെ വിശപ്പകറ്റി ദേവസ്വം ബോര്‍ഡിന്റെ സൗജന്യ അന്നദാന വിതരണം

രാജ്യത്തെ വിദേശികൾക്കും സ്വദേശികൾക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കും;ബഹ്റൈൻ രാജാവ്രാജ്യത്തെ വിദേശികൾക്കും സ്വദേശികൾക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കും;ബഹ്റൈൻ രാജാവ്

കൊവിഡ് സാഹചര്യവും വാക്സിൻ വിതരണവും; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുംകൊവിഡ് സാഹചര്യവും വാക്സിൻ വിതരണവും; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും

English summary
fullfledged hospitals for covid patients in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X