പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎമ്മും കേരള കോൺഗ്രസ് (ബി)യും ചേർന്ന് തോൽപ്പിച്ചു;വാളെടുത്ത് സിപിഐ.. മറുപടിയുമായി ഗണേഷ് കുമാറും

Google Oneindia Malayalam News

പത്തനംതിട്ട; തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിൽ സിപിഎമ്മിനെതിരേയും കേരള കോൺഗ്രസ്(ബി) യ്ക്കെതിരേയും ഗുരുതര ആരോപണവുമായി സിപിഐ. കൊല്ലം പത്തനാപുരം സിപിഐ മണ്ഡലം സെക്രട്ടറി എം ജിയാസുദ്ദീന്‍ ആണ് മുന്നണിക്കെതിരെ രംഗത്തെത്തിയത്.പന്തളം നഗരസഭയിൽ പലയിടത്തും സിപിഎമ്മും കേരള കോൺഗ്രസ് ബിയും വോട്ടുമറിക്കുകയായിരുന്നുവെന്നാണ് സിപിഐ ആരോപണം.

ഏഴ് സീറ്റുകളിലായിരുന്നു പന്തളം നഗരസഭയില്‍ സിപിഐ മത്സരിച്ചത് .എന്നാൽ ജയിച്ചതാകട്ടെ ഒരു സീറ്റിൽ മാത്രം. എന്നാൽ ഇവിടങ്ങളിലെല്ലാം കേരള കോണ്‍ഗ്രസ് ബിയും സിപിഎമ്മും ചേർന്ന് ഒത്തുകളിച്ച് പാർട്ടിയെ പരാജയപ്പെടുത്തുകയായിരുന്നുവെന്നാണ് സിപിഐ ആരോപിക്കുന്നത്. പന്തളം നഗരസഭയിൽ ഇത്തവണ ബിജെപിയാണ് ജയിച്ചത്.

 cpiflag-3-02-15

ഇടതുമുന്നണി വലിയ മുന്നേറ്റം ഉണ്ടാക്കിയ ഈ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമായിരുന്നു സിപിഐ രുചിച്ചത്. ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റ് പോലും നേടാൻ സിപിഐക്ക് കഴിഞ്ഞിരുന്നില്ല. പട്ടാഴി, വിളക്കുടി, തലവൂര്‍ എന്നിടങ്ങളിലും പരാജയപ്പെട്ടു. പത്തനാപുരത്ത് ഇക്കുറി കൈയ്യിലുണ്ടായിരുന്ന മൂന്ന് സീറ്റും പാർട്ടിക്ക് നഷ്ടപ്പെട്ടു. താലൂക്കിലെ ആറ് പഞ്ചായത്തില്‍ പിറവന്തൂരിലും പട്ടാഴി വടക്കേകരയിലും മാത്രമാണ് പാർട്ടിക്ക് പിടിച്ച് നിൽക്കാനായത്.

എന്നാൽ സീറ്റ് വിഭജനം മുതൽ ഇവിടങ്ങളിൽ പാർട്ടിയിൽ ഭിന്നതകൾ രൂപപ്പെട്ടിരുന്നു. ഇതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് വഴിവെച്ചിരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.അതേസമയം തോൽവിയെ കുറിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ സിപിഐ മണ്ഡലം കമ്മിറ്റിക്ക് ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകി. അതേസമയം പരാജയപ്പെട്ടിട്ട് ന്യായം ഉന്നയിക്കുന്നത് ശരിയല്ലെന്നായിരുന്നു കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ പ്രതികരിച്ചത്.

പ്രത്യേക സഭ സമ്മേളനം; ഗവർണറുമായി കൂടിക്കാഴ്ച.. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രിമാർപ്രത്യേക സഭ സമ്മേളനം; ഗവർണറുമായി കൂടിക്കാഴ്ച.. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രിമാർ

കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ അപകടകാരി, രോഗനിരക്കും മരണനിരക്കും കൂടിയേക്കുംകൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ അപകടകാരി, രോഗനിരക്കും മരണനിരക്കും കൂടിയേക്കും

'ഔഫ് സുന്നി പ്രവർത്തകൻ.. മരണാനന്തരം സിപിഎം ആക്കിയ ബുദ്ധി ഏത് പാർട്ടി നേതാവിന്റേതെന്ന് അറിയില്ല''ഔഫ് സുന്നി പ്രവർത്തകൻ.. മരണാനന്തരം സിപിഎം ആക്കിയ ബുദ്ധി ഏത് പാർട്ടി നേതാവിന്റേതെന്ന് അറിയില്ല'

Recommended Video

cmsvideo
അടയ്ക്ക രാജു എന്ന പേര് വന്ന വഴി വെളിപ്പെടുത്തി രാജു | Oneindia Malayalam

English summary
ganesh kumar's kerala congress b and CPM played against us alleges CPI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X