റാന്നിയിലെ സ്ഫോടനത്തിന് ഇടയാക്കിയത് ഗ്യാസ് സിലിണ്ടർ ചോർന്നത്: പരിക്കേറ്റ തൊഴിലാളി മരിച്ചു
റാന്നി: പത്തനംതിട്ട റാന്നിയില്‍ ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. മുറിയിലുണ്ടായിരുന്ന അസം സ്വദേശി ഗണേഷാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതേകാലോടെ റാന്നി പോസ്റ്റോഫീസിന് എതിർവശമുള്ള പഴയകെട്ടിടത്തിന്റെ രണ്ടാംനിലയിലായിരുന്നു അപകടം.
അപകട സമയത്ത് മുറിയിലുണ്ടായിരുന്നു ഗണേഷിന് ഗുരുതരമായ പരിക്കുകളേറ്റു. തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഗണേഷ് സിലിണ്ടര്‍ ഓണ്‍ ചെയ്ത് മാറി നിന്ന ശേഷം പിന്നീട് ഗ്യാസ് അടുപ്പ് കത്തിക്കാന്‍ ശ്രമിച്ചതാണ് സ്ഫോടനത്തിന് ഇടയാക്കിയതെന്ന് റാന്നി ഡി വൈ എസ് പി ആര്‍ ജയരാജിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ഉഗ്രസ്ഫോടനത്തെ തുടര്‍ന്ന് മുറിയുടെ കതക് ദൂരത്തേക്ക് തെറിച്ചുപോയി. ജനൽ ചില്ലും തകർന്നു. സമീപ പ്രദേശങ്ങളിൽ എല്ലാം പ്രകമ്പനം അനുഭവപ്പെട്ടു. താലൂക്ക് ആശുപത്രിലുണ്ടായിരുന്നവർവരെ ശബ്ദംകേട്ട് ഭയന്ന് ഓടിയിറങ്ങുകയുമുണ്ടായി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഗണേഷിനെ ആദ്യം സമീപത്തെ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
ഫൊറൻസിക് വിദഗ്ധരും ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. റാന്നി ഹെഡ് പോസ്റ്റോഫീസിനു മുമ്പിലുള്ള കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിലാണ് അപകടം നടന്നത്. സ്ഥിരമായി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് നല്‍കുന്ന റൂമാണ് ഇത്.












Click it and Unblock the Notifications