'നിന്റെയൊക്കെ സദാചാര പൊട്ടലുംകൊണ്ട് എന്റടുത്ത് വരല്ല്'; വൈറലായി വീഡിയോ
'നിന്റെയൊക്കെ സദാചാര പൊട്ടലുംകൊണ്ട് എന്റടുത്ത് വരല്ല്'; വൈറലായി വീഡിയോ
മദ്യപിച്ച് സദാചാര പൊലീസ് ചമഞ്ഞെത്തി തനിക്കും സഹോദരനും സുഹൃത്തുക്കൾക്കുമെതിരെ അസഭ്യവർഷം നടത്തിയ ഇരുവർ സംഘത്തിന് ശക്തമായ മറുപടി കൊടുത്ത് പെൺകുട്ടി. പത്തനംതിട്ടയിലെ വാഴമുട്ടത്താണ് സംഭവം. സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം വഴിയിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയോട് മദ്യപിച്ച് ഓട്ടോയിലെത്തിയ രണ്ടുപേർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
രണ്ടുപേരും മദ്യപിച്ചിട്ടുണ്ടെന്ന് വീഡിയോയിൽ നിന്ന് തന്നെ വ്യക്തമാണ്. കോന്നിയിൽ നിന്ന് ഇവിടെ വന്ന് നിൽക്കാൻ പാടില്ലെന്നും ഇവിടെ കാണ്ടുപോകരുതെന്നുമെല്ലാം ആദ്യ ഭീഷണി. കേൾക്കില്ലെന്ന് കണ്ടപ്പോൾ ജനപ്രതിനിധികളെ വിളിക്കുമെന്നായി. ഇതോടെയാണ് പെൺകുട്ടി പ്രതികരിക്കാൻ തുടങ്ങിയത്.

Recommended Video
ഇതോടെ നാട്ടുകരും പ്രശ്നത്തിൽ ഇടപ്പെട്ടു. തനിക്കും ഡ്രൈവിങ് ലൈസൻസൊക്കെയുണ്ടെന്നും ഇതുവഴി വണ്ടിയോടിക്കുമെന്നും പെൺകുട്ടി പറഞ്ഞു. നാട്ടുകാരെ കണ്ടതോടെ ഒതുങ്ങിയ മദ്യപസംഘം പിന്നെ സൗമ്യമായി സംസാരിക്കുന്നതും വീഡിയോയിൽ കാണാം. എന്തായാലും ഇത്തരക്കാർക്കെതിരെ ശക്തമായി തന്നെ പ്രതികരിച്ച പെൺകുട്ടിക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.












Click it and Unblock the Notifications