Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവല്ലയില്‍ ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്കിടെ ഗുണ്ടാ ആക്രമണം; കുരുമുളക് സ്പ്രേ ഉപയോഗിച്ചു

തിരുവല്ല: ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്കിടെ ഗുണ്ടാ ആക്രമണം. തിരവല്ല തുകലശേരി സെന്റ് ജോസഫ് പള്ളിക്ക് മുന്നിലാണ് സംഭവം. തിരുവല്ല നഗരസഭ വൈസ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍് അടക്കം നാല് പേര്‍ക്ക് നേരെ അക്രമികള്‍ കുരുമുളവ് സ്പ്രേ ഉപയോഗിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.

തുകലശേരി സെന്റ് ജോസഫ് പള്ളിക്ക് മുന്നില്‍ കാറിലെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഫിലിപ്പ് ജോര്‍ജ്, സ്റ്റീഫന്‍ ജോര്‍ജ്, ഡേവിഡ് ജോസഫ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഓശാന ഞായര്‍ റാലിക്കിടെയിലേക്ക് വാഹനം ഓടിച്ച് കയറ്റിയത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്ന് സൂചന.

kerala

കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതിന് പിന്നാലെ അക്രമികള്‍ രക്ഷപ്പെട്ടു. ആക്രമണം നടത്തിയത് ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയായ തിരുവല്ല കുരിശു കവല സ്വദേശി കൊയിലാണ്ടി രാഹുല്‍ എന്നു വിളിക്കുന്ന രാഹുല്‍ ആണെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് അറിയിച്ചു.

സ്വര്‍ണ്ണമാല മോഷ്ടിക്കുന്നതിനായി കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച ആള്‍ പോലീസ് പിടിയിലായി

കൊല്ലം: വൃദ്ധയുടെ കഴുത്തില്‍ പ്ലാസ്റ്റിക്ക് കയര്‍ മുറുക്കി മൂന്ന് പവന്റെ സ്വര്‍ണ്ണമാല മോഷണം നടത്തിയ യുവാവ് കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയിലായി. ഹരിപ്പാട് കൊത്തപ്പളളി കുമാരപുരം വേണു (44) ആണ് പോലീസ് പിടിയിലായത്. മുഖത്തല പാങ്കോണം സ്വദേശിനിയായ സാവിത്രിയെയാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ കുറേ കാലമായി സ്ഥലത്തും പരിസരത്തും മീന്‍ വില്‍പ്പന നടത്തുന്ന ഇയാള്‍ സാവിത്രിയുടെ മകന്‍ സജിയുമായി അടുപ്പത്തിലാകുകയായിരുന്നു. ഈ പരിചയം മുതലെടുത്ത് ഇയാള്‍ സജിയോട് പണം കടം ചോദിച്ച് 08/04/2022 ന് വൃദ്ധയുടെ വീട്ടിലെത്തുകയായിരുന്നു.

പണമില്ലായെന്ന് പറഞ്ഞ് മടക്കിയ ഇയാള്‍ തിരികെ വെകുന്നേരം ഈ വീട്ടിലേക്ക് വന്നു. വീട്ടില്‍ സജിയുടെ അമ്മ തനിച്ചാണെന്ന് മനസിലാക്കിയ ഇയാള്‍ വൃദ്ധയുടെ കഴുത്തില്‍ പ്ലാസ്റ്റിക്ക് കയര്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അബോധവസ്ഥയിലായ വൃദ്ധയെ ഉപേക്ഷിച്ച് കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്‍ സ്വര്‍ണ്ണമാല പൊട്ടിച്ച് ഇയാള്‍ സ്ഥലത്ത് നിന്നും രക്ഷപെട്ടു. സംഭവം കണ്ട പരിസരവാസി ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. ഇയാളുടെ വിവരണത്തില്‍ നിന്നും മോഷ്ടവിനെ സംബന്ധിച്ച് വ്യക്തത വരുത്തിയ പോലീസ് ഇയാളെ കണ്ണനല്ലൂര്‍ പഴങ്ങാലത്ത് നിന്നും പിടികൂടുകയായിരുന്നു. ഹരിപ്പാട് ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും ചിറയിന്‍കീഴ് രണ്ടു മോഷണ കേസുകളിലും പ്രതിയാണ് ഇയാള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+