പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചില്ല; ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഇത്തവണ സൗജന്യ ഭക്ഷണമില്ല

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയില്‍ ജോലി ചെയ്യുന്ന പൊലീസുകാരുടെ ഭക്ഷണ ചിലവിലേക്കായി പൊലീസുകാരില്‍ നിന്ന് തന്നെ പണം പിരിക്കുന്നു. സാധാരണയായി സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കും ഭക്ഷണം സൗജന്യമായിരുന്നു. എന്നാല്‍ ഇത്തവണ ശബരിമലയില്‍ ജോലിക്കെത്തിയ പോലീസുകാരുടെ ഭക്ഷണത്തിന് സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ ജോലി ചെയ്യുന്ന പൊലീസുകാരിൽ നിന്നും പണം വാങ്ങി മെസ്സു നടത്താൻ ഉത്തരവിറക്കുകയായിരുന്നു.

നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവടങ്ങളിലാണ് പൊലീസ് മെസ്സുകള്‍ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം മണ്ഡല-മകരവിളക്ക് സീസണിള്‍ ഇവിടെ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് മൂന്ന് നേരത്തെ ഭക്ഷണം സൗജന്യമായിരുന്നു. പൊലീസുകാരുടെ ഭക്ഷണത്തിനുള്ള ചിലവ് ഡിജിപിയുടെ അക്കൗണ്ടിലേക്കാണ് സര്‍ക്കാര്‍ കൈമാറാറുള്ളത്. മണ്ഡലകാലത്തിന് മുമ്പ് തന്നെ ഈ പ്രവര്‍ത്തി നടക്കുകയും ചെയ്യാറുണ്ടായിരുന്നു.

sabarimala-16

2011 മുതലാണ് ശബരിമലയില്‍ ജോലി ചെയ്യുന്ന പൊലീസുകാരുടെ ഭക്ഷണത്തിന്‍റെ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ആദ്യ തവണ 75 ലക്ഷം രൂപയായിരുന്നു നല്‍കിയത്. പിന്നീട് വര്‍ഷാ വര്‍ഷവും ഇത് വര്‍ധിപ്പിച്ചു. ഇക്കുറി പൊലീസുകാരുടെ എണ്ണം താരതമ്യേന വലിയ തോതില്‍ കുറവായിട്ടും പണം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ 350 പൊലീസുകാരെ മാത്രമാണ് വിന്യസിച്ചത്.

Recommended Video

cmsvideo
sabarimala's real owner karimala arayan's tomb founded | Oneindia Malayalam

'രണ്ടാമനും ജയിലിലേക്ക് .. അടുത്തതാര് ? ജനങ്ങൾക്ക് അറിയേണ്ടത് അതാണ്' ; പ്രതികരിച്ച് എംവി ജയരാജൻ'രണ്ടാമനും ജയിലിലേക്ക് .. അടുത്തതാര് ? ജനങ്ങൾക്ക് അറിയേണ്ടത് അതാണ്' ; പ്രതികരിച്ച് എംവി ജയരാജൻ

English summary
Government did not allocate funds; Policemen on Sabarimala duty wont get free food this period
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X