കോന്നി മെഡിക്കൽ കോളജില്‍ സർക്കാർ ഇടപടല്‍ സജീവം: മങ്കി പോക്സിനെ കുറിച്ച് ആശങ്ക വേണ്ടെന്നും വീണ ജോർജ്
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജ് പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള ഇടപെടലാണ് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജ് വികസന സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു വീണ ജോർജ്.
6.5 കോടി രൂപ ചിലവിൽ അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ സി ടി സ്കാൻ മെഷീൻ മെഡിക്കൽ കോളജിൽ സ്ഥാപിക്കും.19.5 കോടി രൂപ ചിലവിൽ മെഡിക്കൽ കോളജിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങും. ഒരു മാസത്തിനകം ഉപകരണങ്ങൾ ആശുപത്രിയിലെത്തും. അത്യാധുനിക നേത്രചികിത്സ, ഗൈനക്കോളജി, ഒഫ്താൽമോളജി, പീഡിയാട്രിക്സ് എന്നീ ഡിപ്പാർട്ടുമെൻ്റുകൾ കേന്ദ്രീകരിച്ചാണ് ഉപകരണങ്ങൾ എത്തുക. ഉപകരണങ്ങൾ എത്തുന്നതോടെ ഈ വകുപ്പുകളുടെ ഒ പിയുടെ പ്രവർത്തനം പൂർണതോതിലാകും.

നൂറ് വിദ്യാർത്ഥികൾക്ക് താമസിക്കാൻ കഴിയുന്ന ഹോസ്റ്റലിൻ്റെ പ്രവർത്തനം ഒക്ടോബറോടെ പൂർത്തിയാകും. സ്റ്റാഫ് ക്വാർട്ടേഴ്സിൻ്റ പ്രവർത്തനവും പുരോഗമിക്കുകയാണ്. നാഷണൽ മെഡിക്കൽ കമ്മീഷൻ ഇൻസ്പക്ട് ചെയ്തതിൻ്റെ റിപ്പോർട്ടുകൾ വന്നു. അവർ ചൂണ്ടിക്കാട്ടിയവ പരിഹരിച്ച് കത്തയച്ചിട്ടുണ്ട്. അവരുടെ അടുത്ത ഇൻസ്പെക്ഷൻ പ്രതീക്ഷിക്കുകയാണ്. കോന്നി മെഡിക്കൽ കോളജിൽ സാധ്യമായ രീതിയിൽ എല്ലാം ഇടപെട്ട് ആശുപത്രിയോടൊപ്പം ക്ലാസ് തുടങ്ങുന്നതിനുള്ള അനുമതിക്കുമുൾപ്പടെയുള്ള പ്രവർത്തനമാണ് സർക്കാർ ലക്ഷ്യം.
ഗ്ലാമർ ലുക്കില്‍ ഞെട്ടിച്ച് താരപുത്രി: ആരാധകർ ഏറ്റെടുത്ത് ഇഷാനി കൃഷ്ണയുടെ പുതിയ ചിത്രങ്ങള്‍
കോന്നി മെഡിക്കൽ കോളജിൽ ജീവിത ശൈലി രോഗ മരുന്നുകൾ ലഭ്യമല്ല എന്ന പരാതിയിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചു. മങ്കി പോക്സിനെക്കുറിച്ച് ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡസ്ക് ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണമുള്ളവർ അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ബന്ധപ്പെടണം. കോന്നി മെഡിക്കൽ കോളജിൽ 394 പോസ്റ്റുകളാണ് വിവിധ തലങ്ങളിലായി സർക്കാർ സൃഷ്ടിച്ചത്. അവയിൽ 258 പേർക്ക് നിയമനം നൽകിക്കഴിഞ്ഞു. ബാക്കിയുള്ളവരുടെ പോസ്റ്റിംഗ് പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
കോന്നി എം എൽ എ അഡ്വ. കെ യു. ജനീഷ് കുമാർ, ജില്ലാ കളക്ടർ ഡോ ദിവ്യ എസ് അയ്യർ ഐ എ എസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ തോമസ് മാത്യു, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ മിറിയം വർക്കി, പി ഡബ്ല്യു ഡി ഇ ഇ ഷീനാ രാജൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് സി വി രാജേന്ദ്രൻ, മന്ത്രിയുടെ നോമിനി പി ജെ അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.












Click it and Unblock the Notifications