Get Updates
Get notified of breaking news, exclusive insights, and must-see stories!

അടൂരിന്റെ ‘സ്വയംവരത്തിന്’ 50ാം വാര്‍ഷികം: ആഘോഷത്തിന് സർക്കാരിന്റെ പണപ്പിരിവ്

സ്വയംവരത്തിന്റെ അൻപതാം വാർഷികം വിപുലമായി ആഘോഷിക്കാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി സംഘാടക സമിതിയെയും രൂപീകരിച്ചിരുന്നു.

adoor

തിരുവനന്തപുരം∙ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'സ്വയംവരം' സിനിമയുടെ അൻപതാം വാർഷികം ആഘോഷിക്കാൻ സർക്കാര് പണപ്പിരിവ് നടത്തുന്നുവെന്ന് റിപ്പോർട്ട്. പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകൾ 5000 രൂപ വീതം നൽകണം എന്ന് തദ്ദേശവകുപ്പിന്റെ ഉത്തരവിൽ പറയുന്നതയാണ് വിവരം.

സ്വയംവരത്തിന്റെ അൻപതാം വാർഷികം വിപുലമായി ആഘോഷിക്കാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി സംഘാടക സമിതിയെയും രൂപീകരിച്ചിരുന്നു. സംഘാടക സമിതിയാണ് സർക്കാരിനോടു പണപ്പിരിവിന് അനുമതി തേടിയത്. ഇതിനു അനുമതി നൽകിക്കൊണ്ടാണ് തദ്ദേശ വകുപ്പിന്റെ ഉത്തരവ്.

Adoor

പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകൾ തനതുഫണ്ടിൽനിന്ന് 5000 വീതം സംഘാടക സമിതിക്ക് നൽകണമെന്ന് ഉത്തരവിൽ പറയുന്നു. മാർച്ചിൽ അടൂരിലാണ് പരിപാടി.

സ്വയംവരം. 1972-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌ക്കാരം വാങ്ങിയ രണ്ടാമത്തെ ചിത്രം കൂടിയാണ് സ്വയംവരം. മലയാളത്തിൽ നവതരംഗസിനിമയുടെ തുടക്കം കുറിച്ച ചലച്ചിത്രമായി സ്വയംവരം കണക്കാക്കപ്പെടുന്നു. മങ്കട രവിവർമ്മയാണ് ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്.

അതേസമയം, കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിവാദങ്ങളിൽ അടൂരിനെതിരെ രൂക്ഷ വിമർശനം ഉയർന്നുവന്നിരുന്നു. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം നടക്കുന്നു എന്ന ആക്ഷേപം ചെയർമാനായ അടൂർ ​ഗോപാലകൃഷ്ണൻ തള്ളിയിരുന്നു. എനിക്ക് അതു മനസ്സിലായിട്ടില്ല. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതിക്ക് ഒരു സ്ഥാനവും ഇല്ലെന്നും അടൂർ പറഞ്ഞു.

ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ തികഞ്ഞ പ്രൊഫഷണലായ വ്യക്തിയാണ്. പ്രൊഫഷണലായ ഒരു വ്യക്തിക്ക് ഒരുവിഭാഗം വിദ്യാർത്ഥികളോട് എങ്ങനെ വിവേചനപരമായി പെരുമാറാൻ ആവും ?. തികച്ചും തെറ്റായ ആരോപണമാണിത്. എസ് സി എസ് ടി കമ്മീഷൻ പരിശോധിച്ച്, ആരോപണം തെറ്റാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് എന്നുമാണ് അടൂർ പറഞ്ഞത്. എന്നാൽ, ശങ്കർമോഹന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം തുടരുന്നതിനിടെ ഇദ്ദേഹം സ്ഥാനം രാജിവെച്ച് ഒഴിഞ്ഞിരുന്നു.

ജാതി വിവേചനം ഉൾപ്പെടെ ഇൻസ്റ്റിറ്റ്യൂട്ടിലെടുത്ത നടപടികളുടെ പേരിൽ ശങ്കർമോഹന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ സമരം നടത്തിയിരുന്നു. സർക്കാരും സിപിഎമ്മും ശങ്കർ മോഹനെയും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണനെയും സംരക്ഷിക്കുന്നുവെന്നും ആരോപണം ഉയർന്നിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+