പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് അന്തിമോപചാമര്‍പ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Google Oneindia Malayalam News

പത്തനംതിട്ട: കാലം ചെയ്ത മാര്‍ത്തോമ്മ സഭാ മുന്‍ അധ്യക്ഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്തിമോപചാരം അര്‍പ്പിച്ചു. വലിയ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി വച്ച തിരുവല്ല അലക്സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഹാളില്‍ എത്തിയാണ് ഗവര്‍ണര്‍ അന്തിമോപചാരം അര്‍പ്പിച്ചത്.

ജീവിതവും ജോലിയും സംരക്ഷിക്കുക, യുവാക്കൾക്കും ദിവസക്കൂലിക്കാർക്കും വാക്സിൻ നൽകുക; ഐഎസ്ബിജീവിതവും ജോലിയും സംരക്ഷിക്കുക, യുവാക്കൾക്കും ദിവസക്കൂലിക്കാർക്കും വാക്സിൻ നൽകുക; ഐഎസ്ബി

നഷ്ടമായത് എല്ലാവരും ബഹുമാനിച്ച മഹാനായ ജ്ഞാനിയെയാണെന്ന് അനുശോചന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ആരേയും സ്പര്‍ശിക്കുന്ന ദൈവിക വ്യക്തിത്വമായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടേത്. എല്ലാവരേയും യഥാര്‍ത്ഥമായി സ്‌നേഹിക്കുകയും സമൂഹത്തിന്റെ താഴെത്തട്ടില്‍ ജീവിക്കുന്നവരോട് പ്രത്യേക താത്പര്യം കാണിക്കുകയും ചെയ്ത മനുഷ്യനായിരുന്നു അദ്ദേഹം. മെത്രാപ്പൊലീത്തയുടെ വാക്കുകള്‍ നിരന്തരം പ്രചോദനമായി സമൂഹത്തില്‍ നിലകൊള്ളും.

Recommended Video

cmsvideo
കേരളം; നൂറ്റാണ്ടിന്റെ ഇടയന് വിട; ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓർമ്മയായി
metross

വിവേകവും നര്‍മ്മബോധവും ഉള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനുള്ള ഭാഗ്യം ലഭിക്കുകയും അദ്ദേഹം പ്രകടിപ്പിച്ച ദിവ്യസ്‌നേഹം അനുഭവിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മനുഷത്വപൂര്‍ണ്ണമായ പ്രവര്‍ത്തികള്‍ സമൂഹത്തെ ആകെ സ്വാധീനിക്കുന്നതാണെന്നും അദ്ദേഹത്തിന്റെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത സന്നിഹിതനായിരുന്നു.

English summary
Governor Arif Mohammad Khan pays last respects to His Eminence Metropolitan Mar Chrysostom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X