പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ചെറുക്കന്' പ്രായം 78, പെണ്ണിന് 61; സാക്ഷികളായി മക്കളും കൊച്ചുമക്കളും; തിരുവല്ലയിലൊരു അപൂർവ്വ വിവാഹം

Google Oneindia Malayalam News

പത്തനംതിട്ട; നിരവധി വിവാഹങ്ങള്‍ നടക്കുന്ന സ്ഥലമാണെങ്കിലും തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് കൗതുകമുള്ളൊരു വിവാഹത്തിനായിരുന്നു. 'ചെറുക്കന്' 78 ഉം പെണ്ണിന് 61 ഉം ആയിരുന്നു പ്രായം എന്നതാണ് ആ വിവാഹത്തിലെ കൌതുകം. തി​രു​വ​ന​ന്തപുരം ചി​റ​യി​ൻ​കീ​ഴ്​ കീ​ഴ്​​വി​ലം പെ​രു​മാ​മ​ഠം വീ​ട്ടില്‍ സോമന്‍ നായരും കു​ട്ട​നാ​ട്​ ത​ല​വ​ടി തു​ട​ങ്ങി​യി​ൽ ബീ​നാ​കു​മാ​രി​യു​മാ​ണ് പ്രായം വെറുമൊരു അക്കമാണെന്ന് വ്യക്തമാക്കിക്കൊണ്ട് മക്കളേയും കൊച്ചുമക്കളേയും സാക്ഷിയാക്കി താലി ചാർത്തിയത്. വ്യോ​മ​സേ​ന മു​ൻ​ ഉ​ദ്യോ​ഗ​സ്ഥ​നും എ​യ​ർ​ഫോ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം ചാ​പ്റ്റ​ർ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വു​മാ​ണ് സോമന്‍ നായർ.

11 വ​ർ​ഷ​മാ​യി കി​ട​പ്പി​ലാ​യി​രു​ന്ന സോമന്‍ നായരുടെ ഭാര്യ

11 വ​ർ​ഷ​മാ​യി കി​ട​പ്പി​ലാ​യി​രു​ന്ന സോമന്‍ നായരുടെ ഭാര്യ കഴിഞ്ഞ ദിവസമാണ് മരണപ്പെടുന്നത്. മൂ​ന്നു​മ​ക്ക​ളും ചെ​റു​മ​ക്ക​ളും അടങ്ങുന്ന കുടുംബം തന്നെയാണ് സോമന്‍ നായരുടെ രണ്ടാം വിവാഹത്തിനായി മുന്‍കൈ എടുത്തത്. അങ്ങനെയാണ് രണ്ട് മക്കളുടെ അമ്മയായ ബീന കുമാരിയെ കണ്ടെത്തുന്നത്. ഇവരുടെ ഭർത്താവ് പത്ത് വർഷം മുമ്പ് മരണപ്പെട്ടിരുന്നു. വി​ധ​വ​ക​ളു​ടെ ഗ്രൂ​പ്പു​വ​ഴി​യായിരുന്നു സോമന്‍ നായരുടെ ആലോചനയെത്തുന്നത്.

'പെണ്ണിനെ കള്ളിയാക്കി എന്ന് പറയുന്നവരോട്; റോബിന്റെ പിആർ ആണോയെന്നാണ് ദില്‍ഷ ആർമി ചോദിക്കുന്നത്''പെണ്ണിനെ കള്ളിയാക്കി എന്ന് പറയുന്നവരോട്; റോബിന്റെ പിആർ ആണോയെന്നാണ് ദില്‍ഷ ആർമി ചോദിക്കുന്നത്'

സോ​മ​ന്‍റെ​യും ബീ​ന​യു​ടെ​യും വിവാഹത്തിന് ആശംസകള്‍

സോ​മ​ന്‍റെ​യും ബീ​ന​യു​ടെ​യും വിവാഹത്തിന് ആശംസകള്‍ അർപ്പിച്ചുകൊണ്ട് ലഭിച്ച ഒരു ആശംസാ സന്ദേശവും ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ജീവിതം ഒന്നേയുള്ളു.
മനുഷ്യ വികാരങ്ങളിൽ പ്രണയത്തിന്റെ സ്ഥാനം വളരെ ഉയരത്തിലാണ്. മനസ്സിൽ വീണ കനൽ അണയാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. ഒരു പ്രായം കഴിയുമ്പോൾ ഒതുങ്ങിക്കൂടാനാണ് നമ്മൾ ഓരോരുത്തർക്കും ഇഷ്ടം. എന്റെ കാലം കഴിയാറായി...ഓ.. ഇത്രയൊക്കെ മതി... ഇനിയെന്തിന്...? ആർക്ക് വേണ്ടി..? ഈ വക ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വിവാഹം- എന്നാണ് ആംശംസാ സന്ദേശത്തില്‍ പറയുന്നത്. ആശംസാ സന്ദേശത്തിന്റെ ശേഷിക്കുന്ന ഭാഗം ഇങ്ങനെ..

അപ്പോഴാണ് സാത്താന്‍ വരിക; ദില്‍ഷയ്ക്ക് മണിക്കുട്ടന്റെ 'പിന്തുണ'; കർമ്മയെ ഓർമ്മപ്പെടുത്തി ശാലിനിയുംഅപ്പോഴാണ് സാത്താന്‍ വരിക; ദില്‍ഷയ്ക്ക് മണിക്കുട്ടന്റെ 'പിന്തുണ'; കർമ്മയെ ഓർമ്മപ്പെടുത്തി ശാലിനിയും

ഇതിനെ വയസ്സൻ കല്യാണം എന്ന് പറഞ്ഞു മാറ്റിനിർത്താൻ

ഇതിനെ വയസ്സൻ കല്യാണം എന്ന് പറഞ്ഞു മാറ്റിനിർത്താൻ വരട്ടെ. വലിയ ഒരു മനസ്സിന്റെ ഉറച്ച തീരുമാനങ്ങളിൽ നിന്ന് ഉരുതിരിഞ്ഞു വന്ന ആശയം. മക്കളുടെയും, മരുമക്കളുടെയും പേരക്കുട്ടികളുടെയും എതിർപ്പിനെ മറികടന്നുകൊണ്ട് ഇങ്ങനെ ഒരു കാര്യത്തിൽ എത്തണമെങ്കിൽ അതിനൊരു ആർജവം വേണം അതാണ് ഇവിടെ നമ്മൾ കാണേണ്ടത്.

Beard growth: കട്ടത്താടിയില്ലാത്തതാണോ പ്രശ്നം: ഓയിലുകള്‍ക്ക് പിന്നാലെ പോയി പണം കളയണ്ട, വേറയും മാർഗ്ഗമുണ്ട്

ഈ തിരക്ക് പിടിച്ച കാലഘട്ടത്തിൽ ഓരോത്തരും ജീവിതം

ഈ തിരക്ക് പിടിച്ച കാലഘട്ടത്തിൽ ഓരോത്തരും ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിൽ വയസ്സായ അച്ഛനെയും അമ്മയെയും നോക്കാൻ സമയം കിട്ടാറില്ല എന്നത് ഞാനും സമ്മതിക്കുന്നു, അപ്പോൾ ഇങ്ങനെയുള്ള തീരുമാനങ്ങളാണ് ശരി. വളരെ ചെറിയപ്രായത്തിൽ സേമിയ പായസം തലച്ചുമടായി കൊണ്ട് നടന്നു അച്ഛനെ സഹായിക്കുന്ന അവസരത്തിൽ എയർഫോഴ്‌സിൽ ജോലികിട്ടി, അവിടെനിന്ന് വിരമിച്ച ശേഷം പ്രവാസത്തിനായി പോയി, ഇടയ്ക്ക് എഴുതിയ പി എസ് സി പരീക്ഷയിലൂടെ സർക്കാർ സർവീസിൽ കയറി, ജൂനിയർ സൂപ്രണ്ട് ആയി വിരമിച്ചു.

നൽപ്പത്തൊൻപത് വർഷത്തെ നീണ്ടദാമ്പത്യ ജീവിതത്തിലെ

നൽപ്പത്തൊൻപത് വർഷത്തെ നീണ്ടദാമ്പത്യ ജീവിതത്തിലെ അവസാന പതിനൊന്നു വർഷം തന്റെ പ്രിയതമയുടെ ജീവൻ തിരിച്ചു പിടിക്കാനായുള്ള ശ്രമത്തിന്റെ ഭാഗമായി ആശുപത്രിവാസം. അത് കഴിഞ്ഞു, പിന്നെ ഏകാന്തത അതിൽ നിന്ന് രക്ഷപ്പെടാനായി, പൊതുപ്രവർത്തനത്തിനിറങ്ങി. പെൻഷൻകാരുടെ പല പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തിതുടങ്ങിയ സമയത്താണ് ഇങ്ങനെയൊരു ചിന്ത പൊട്ടിമുളച്ചത്.

താൻ വാങ്ങിക്കൊണ്ടിരിക്കുന്ന രണ്ടു പെൻഷൻ

തന്റെ കാലശേഷം താൻ വാങ്ങിക്കൊണ്ടിരിക്കുന്ന രണ്ടു പെൻഷൻ ആർക്കും ഇല്ലാതെ പോകും, ആ തുക നിരാലംമ്പയായ ഏതെങ്കിലും വിധവകൾക്ക് ഉപയോഗത്തിൽ വരുകയാണെങ്കിൽ അതും നല്ലതല്ലേ.അതിനു വേണ്ടിപരിചയമുള്ള പലരെയും സമീപിച്ചു. നിരാശയായിരുന്നു ഫലം. വയസ്സ് 78 ഇനിയുമൊരു കല്യാണമോ... വീണ്ടും ശ്രമിച്ചു കൊണ്ടിരിന്നു , അങ്ങനെ എഫ്ബി മാട്രിമോണിയലിലൂടെ ഏത്തപ്പെട്ടതാണ് ബീനകുമാരി, ഭർത്താവ് നഷ്ടപ്പെട്ടു, മകളെ സുരക്ഷിതമായ കൈകളിലേൽപ്പിച്ച ശേഷം ഒറ്റയ്ക്ക് ജീവിക്കുന്നു. ജീവിതത്തിന്റെ വഴിത്താരയിലെവിടെയോ അവർക്കായി ഇങ്ങനെയൊരു ജീവിതം കാത്തു വച്ചിരുന്നു.

ഈ വിവാഹം കൊണ്ട് ആർക്കും ഒരു നഷ്ടവും ഉണ്ടാകുന്നില്ല,

ഈ വിവാഹം കൊണ്ട് ആർക്കും ഒരു നഷ്ടവും ഉണ്ടാകുന്നില്ല, എന്നാലും നമുക്ക് മലയാളികൾക്ക് നഷ്ടപ്പെടാൻ ഒന്നുണ്ട്, അഭിമാനം. മക്കളുടെ അഭിമാനം, ചെറുമക്കളുടെ അഭിമാനം, നാട്ടുകാർ എന്ത് വിചാരിക്കുമെന്ന ചിന്ത, എന്നാൽ ആർക്കും ഒന്നും സംഭവിക്കില്ല എന്ന് നമുക്കൊട്ടു മനസ്സിലാവുകയുമില്ല, വയസ്സാൻ കാലത്ത് എന്തിന് വേണ്ടി... എന്നാൽ നിങ്ങൾ ഒന്ന് ചിന്തിക്കു...ഇതല്ലേ ആവശ്യം.. ഒറ്റയ്ക്കായിപ്പോയ രണ്ടു മനസ്സുകളുടെ സന്തോഷം, വിശ്വാസം, സ്നേഹം, പ്രണയം, മരിച്ചുപോയ വികാരങ്ങൾ പുനസൃഷ്ടിക്കപ്പെടട്ടെ ആ മനസ്സുകളിൽ. ആരോ ഒരാൾ ഉണ്ടെന്ന ചിന്ത, പരസ്പരം താങ്ങും തണലുമാകുന്നവർ. ഇതൊക്കെ ഇന്ന് ചെയ്തില്ലെങ്കിൽ ഇനിയെന്ന്. ഒരേ മനസ്സോടെ ഒന്നിച്ചു ഒരുപാട് കാലം ജീവിക്കാൻ സാധിക്കട്ടെയെന്ന് നമുക്കും ഇവരെ ആശംസിക്കാം..

English summary
Groom age is 78 and Bride is 61; Children and grandchildren as witnesses; A rare marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X