പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് മുന്നില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം; വിരിട്ടിയോടിച്ച് പോലീസ്

Google Oneindia Malayalam News

പത്തനംതിട്ട: സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് മുന്നില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടില്‍ പോവാനുള്ള സൗകര്യം തയ്യറാക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിഥി തൊഴിലാളികള്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചത്. നാട്ടിലെത്താന്‍ ബസ് ഏര്‍പ്പെടുത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. അറുപതോളം തൊഴിലാളികളാണ് തിങ്കളാഴ്ച ഉച്ചയോടെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കാളികളായത്.

 gust

കണ്ണങ്കരിയിലെ തൊഴിലാളികളുടെ താമസസ്ഥലത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പാര്‍ട്ടി ഓഫീസിന് മുന്നില്‍ തൊഴിലാളികള്‍ പ്രതിഷേധവുമായി സംഘടിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് ആദ്യം കാര്യങ്ങള്‍ വീശദീകരിച്ച് പിരിഞ്ഞ് പോവാന‍് ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികള്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസ് ഇവരെ വരിട്ടിയോടിക്കുകയായിരുന്നു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റി ഓഫീസ് എന്ന നിലയില്‍ തങ്ങള്‍ക്ക് നാട്ടില്‍ പോവാനുള്ള സൗകര്യം ഒരുക്കുന്നതില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന ആവശ്യമാണ് തൊഴിലാളികള്‍ മുന്നോട്ടുവെച്ചത്.

മറ്റ് സംസ്ഥാനങ്ങളില്‍ തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ തീവണ്ടികള്‍ക്ക് പുറമെ ബസുകളും ഏര്‍പ്പെടുത്തുന്ന സാഹചര്യമുണ്ട്. കേരളത്തിലും അത്തരത്തിലുള്ള ക്രമീകരണങ്ങല്‍ വേണമെന്നാണ് തൊഴിലാളുകള്‍ ഉന്നയിക്കും. പ്രതിഷേധക്കാരില്‍ ആര്‍ക്കെതിരേയും നിലവില്‍ നിയമനടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കർണാടക പിടിക്കാൻ ഡികെ ശിവകുമാറിന്റെ തന്ത്രം; 100 നിയമസഭാംഗങ്ങൾ!! വമ്പൻ പൊളിച്ചെഴുത്ത്കർണാടക പിടിക്കാൻ ഡികെ ശിവകുമാറിന്റെ തന്ത്രം; 100 നിയമസഭാംഗങ്ങൾ!! വമ്പൻ പൊളിച്ചെഴുത്ത്

എന്തുകൊണ്ട് വിമാനത്തില്‍ മാത്രം പറ്റില്ല; മധ്യഭാഗത്തെ സീറ്റുകള്‍ ഒഴിച്ചിടണമെന്ന് കോടതിഎന്തുകൊണ്ട് വിമാനത്തില്‍ മാത്രം പറ്റില്ല; മധ്യഭാഗത്തെ സീറ്റുകള്‍ ഒഴിച്ചിടണമെന്ന് കോടതി

English summary
gust workers protest in front of cpm Pathanamthitta district committee office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X