Get Updates
Get notified of breaking news, exclusive insights, and must-see stories!

പന്തളം നഗരസഭ ആരോഗ്യവിഭാഗം നഗരസഭാ പ്രദേശത്ത് വ്യാപക റെയ്ഡ്, പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു

പന്തളം: പന്തളം നഗരസഭ ആരോഗ്യവിഭാഗം ഇന്നലെ രാവിലെ 7 മണിമുതൽ നടത്തിയ പരശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയതും, ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങളും, നരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും പിടിച്ചെടുത്തു. ആഴ്ചകളോളം പഴക്കമുള്ള ഇറച്ചിയും, മീനും പാകം ചെയ്ത് ഫ്രീസറുകളിൽ പാകം ചെയ്യാത്ത മത്സ്യ മാംസ വിഭവങ്ങളോട് കൂടെ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു.

പഴകിയതും, ആവർത്തിച്ചുപയോഗിച്ചു വരുന്നതും, ക്യാൻസർ കിഡ്‌നി രോഗങ്ങൾക്കും, കാരണമാകുന്ന എണ്ണ, പഴകിയ ചോറ്, മസാലക്കൂട്ടുകൾ, പാചകത്തിനായി സൂക്ഷിച്ചിരുന്ന ചീഞ്ഞതും, ദുർഗന്ധം വമിക്കുന്നതുമായ പച്ചക്കറികൾ, ക്യാൻസറിന് കാരണമാകുന്ന അജിനമോട്ടോ എന്നിവയാണ് പിടിച്ചെടുത്തത്. പല സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് ആരോഗ്യ പരശോധന നടത്തി അനുവദക്കേണ്ട ഹെൽത്ത് കാർഡുകൾ ഇല്ലായെന്നും, പരശോധനയിൽ കണ്ടെത്തി.

Pathanamthitta

പല സ്ഥാപനങ്ങളുടെയും ശുചിത്വനിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പരശോധന സ്ക്വാഡിന് ബോധ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ പിഴയുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യൽ, പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. നഗരസഭ സെക്രട്ടറി എസ്. സനിലിന്റെ നിർദ്ദേശപ്രകാരം ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുജിത തമ്പി, കൃഷ്ണകുമാർ.എസ്.എസ് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പരശോധന കർശനമാക്കുമെന്നും, കൂടാതെ പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുമെന്നും നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+