കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ട ചുട്ടുപൊള്ളുന്നു... വെള്ളമില്ല, കൃഷികൾ കരിഞ്ഞുണങ്ങി, സുരക്ഷ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്!!

  • By Desk
Google Oneindia Malayalam News

റാന്നി: കൊടുംചൂടില്‍ കാര്‍ഷികമേഖലയില്‍ നഷ്ടമേറുന്നു. നെല്ല്, പച്ചക്കറികള്‍ എന്നിവ കൂടാതെ കുരുമുളക് കൊടികളും വാഴയുമാണ് ഏറെയും കൊടുംവേനലിന്റെ പിടിയിലമരുന്നത്. മൂപ്പെത്താത്ത കുലവാഴകളും കുരുമുളക് ചെടികളുമെല്ലാം കരിഞ്ഞു നശിക്കുന്നത് കണ്‍മുമ്പില്‍ കാണാനാണ് വിധിയെന്ന് കര്‍ഷകര്‍. പച്ചക്കറി കൃഷി നടത്തിയവരും നഷ്ടത്തിലായി.

<strong>ട്രംപിന് ഭരണത്തുടർച്ചയില്ല.... 56 ശതമാനം അമേരിക്കകാര്‍ ട്രംപിന് വോട്ട് ചെയ്യില്ലെന്ന് സർവ്വെ, തിരഞ്ഞെടുപ്പ് നീക്കങ്ങളുമായി കമല ഹാരിസ്!!</strong>ട്രംപിന് ഭരണത്തുടർച്ചയില്ല.... 56 ശതമാനം അമേരിക്കകാര്‍ ട്രംപിന് വോട്ട് ചെയ്യില്ലെന്ന് സർവ്വെ, തിരഞ്ഞെടുപ്പ് നീക്കങ്ങളുമായി കമല ഹാരിസ്!!

താലൂക്കിലെ വെച്ചൂച്ചിറ, നാറാണംമൂഴി, പെരുനാട്, വടശേരിക്കര, റാന്നി അങ്ങാടി പഞ്ചായത്തുകളിലും കിഴക്കന്‍ മേഖലയിലെ ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളിലുമായി നിരവധി കര്‍ഷകരുടെ ആയിരക്കണക്കിനു വാഴകളാണ് വെള്ളം കിട്ടാതായതിനേത്തുടര്‍ന്ന് കരിഞ്ഞുണങ്ങിയത്. ഏത്തവാഴകളും നാടന്‍ വാഴകളുമൊക്കെ ഇതില്‍പെടും. ഈ മേഖലകളില്‍ തന്നെ വന്‍തോതില്‍ കുരുമുളക് ചെടികളും വാടിപ്പോയിട്ടുണ്ട്.

Pathanamthitta

1983ലെ വേനല്‍ വറുതിക്ക് സമാനമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്ന് പഴയ തലമുറ സാക്ഷ്യപ്പെടുത്തുന്നു. അന്ന് കുടിക്കാന്‍ തുള്ളിവെള്ളം ഒരു കിണറുകളിലും കിട്ടാതായതിനേത്തുടര്‍ന്ന് കിലോമീറ്ററുകള്‍ അകലെ പമ്പാനദിയിലെത്തി നദീമധ്യത്തില്‍ ചെറിയ ഓലികള്‍ കുഴിച്ച് ജലം ശേഖരിച്ചുകൊണ്ടുപോയാണ് നാട്ടുകാര്‍ ദാഹമകറ്റിയിരുന്നത്.

ഇപ്പോള്‍ നാട്ടിന്‍പുറത്തെ ഒരു കിണറുകളിലും വെള്ളമില്ല. നദീതീരങ്ങളിലെയും തോടുവക്കുകളിലെയും ഒട്ടുമിക്ക കിണറുകളും വറ്റി. വയല്‍ പ്രദേശങ്ങളിലെ കിണറുകളില്‍ മാത്രമാണ് കുറച്ചെങ്കിലും വെള്ളം ലഭിക്കുന്നത്. വെള്ളം കിട്ടാക്കനിയായതോടെ ടാങ്കര്‍ വാഹനങ്ങളില്‍ ആവശ്യക്കാര്‍ക്ക് വെള്ളം വിലയ്ക്കു നല്കാന്‍ പോലും കഴിയാത്ത സ്ഥിതിയായി. കിണര്‍ ജലം കിട്ടാതായതിനെത്തുടര്‍ന്ന് എന്തുവെള്ളമാണ് കച്ചവടക്കാര്‍ കൊണ്ടുവരുന്നതെന്ന് നിശ്ചയമില്ലാതെയാണ് പലരും വെള്ളം വന്‍വില നല്കി വാങ്ങുന്നതും ഉപയോഗിക്കുന്നതും.

കത്തിക്കാളുന്ന ച്ചൂടില്‍ ചുട്ടുപൊള്ളി ജില്ല. അത്യുഷ്ണം വര്‍ധിച്ചതോടെ ആരോഗ്യവകുപ്പ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണ ദിവസങ്ങളില്‍ പകല്‍ അനുഭവപ്പെടുന്നതിനേക്കാള്‍ അഞ്ച് ഡിഗ്രിയിലധികം ചൂടാണ് ഇപ്പോള്‍ ജില്ലയില്‍ അനുഭവപ്പെടുന്നത്. 35.6 ഡിഗ്രിയായിരുന്നു ഇന്നലത്തെ ജില്ലയിലെ ശരാശരി താപനില. കഴിഞ്ഞ സീസണിനേക്കാള്‍ ശരാശരി 1.5 ഡിഗ്രി ചൂടിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

33 ഡിഗ്രിക്കു മുകളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ചൂട്. എന്നാല്‍ ആറ് മണിക്ക് ശേഷം കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.ഈ സീസണിലെ ശരാശരി പകല്‍ച്ചൂട് 36. 6 ഡിഗ്രിയാണ്. പകല്‍ച്ചൂടിനെ വെല്ലുന്നതാണ് രാത്രിയിലെ അത്യുഷ്ണം. ജില്ലയിലും പരിസരപ്രദേശങ്ങളിലും ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂടിനു സമീപകാലത്തൊന്നും സമാനതകള്‍ ഉണ്ടായിട്ടില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.

English summary
Heavy heat in Pathanamthitta; Agriculture sector is in crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X