കനത്ത മഴ; കക്കി-ആനത്തോട് റിസര്‍വോയറില്‍ ജലനിരപ്പ് ഉയര്‍ന്നു..മുന്നറിയിപ്പ്
തിരുവനന്തപുരം; കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ ജലനിരപ്പ് ഉയർന്നതോടെ മുന്നറിയിപ്പുമായി ജില്ലാ ഭരണകുടം.ജലനിരപ്പ് 977.84 മീറ്ററില്‍ എത്തി ചേര്‍ന്നതിനാല്‍ കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. എന്നാല്‍ 2021 ഒക്ടോബര്‍ 11 മുതല്‍ 20 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 978.83 മീറ്റര്‍ ആണ്.ഈ കാലയളവില്‍ കക്കി-ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 976.83 മീറ്റര്‍, 977.83 മീറ്റര്‍, 978.33 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്.

റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും, റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും, നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും ജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഏതെങ്കിലും സാഹചര്യത്തില്‍ കനത്ത മഴ മൂലം റിസര്‍വോയറിലെ ജലനിരപ്പ് 978.33 മീറ്റര്‍ എത്തി ചേര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതും, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്ത പത്ര ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കുന്നതും, ആവശ്യമെങ്കില്‍ റിസര്‍വോയറില്‍ നിന്നും നിയന്ത്രിത അളവില്‍ ഒക്‌ടോബര്‍ 14ന് രാവിലെ എട്ടിനു ശേഷം ജലം തുറന്നുവിടുന്നതുമായിരിക്കും.
ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം പമ്പയാറിലും, കക്കാട്ടാറിലും ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും ജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ പൂര്‍ണേമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണെന്നും ജില്ലാ ഭരണകുടം അറിയിച്ചു.
Recommended Video
ഇതാര്... ഭൂമിയിലേക്ക് ഇറങ്ങി വന്ന മാലാഖയോ; അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് വൈറല്‍
നത്ത മഴയും കാറ്റും മൂലം വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകടസാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കുന്നതിന് പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.പൊതുജനങ്ങള്‍ക്ക് 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ 1912 എന്ന ടോള്‍ ഫ്രീ നമ്പര്‍ മുഖേന കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കോ 9446009409, 9446009451 എന്നീ നമ്പറുകളിലോ അറിയിക്കാം. ഒരു കാരണവശാലും പൊട്ടിവീണ വൈദ്യുതി കമ്പികളില്‍ പൊതുജനങ്ങള്‍ സ്പര്‍ശ്ശിക്കുവാന്‍ പാടുള്ളതല്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.












Click it and Unblock the Notifications