പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹൈക്കോടതി വിധി; ശബരിമലയിൽ ഞായറാഴ്ച മുതൽ 5000 പേർക്ക് ദർശനത്തിന് അനുമതി

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിൽ ഞായറാഴ്ച മുതൽ 5000 പേർക്ക് ദർശനത്തിന് അനുമതി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. കോടതിയുടെ വിധി പകർപ്പ് ലഭിച്ചശേഷം മാത്രമാകും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുക. ദർശനത്തിനെത്തുന്ന എല്ലാവർക്കും ആര്‍ടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ശബരിമലയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചു.

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കൂട്ടണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. എണ്ണം കൂട്ടരുതെന്ന സർക്കാർ നിർദേശം തള്ളിയാണ് കോടതി ഉത്തരവ് ഇറക്കിയത്. ഈ മാസം 20 മുതൽ ആഴ്ചയിൽ എല്ലാ ദിവസവും 5000 പേർക്ക് പ്രവേശനം അനുവദിക്കണമെന്നും ശനി ഞായർ ദിവസങ്ങളിൽ എണ്ണം കൂട്ടുന്നതിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. തീർഥാടകർ 48 മണിക്കൂർ മുമ്പുള്ള ആർ ടി പി സി ആർ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. തീർത്ഥാടകരുടെ എണ്ണം കൂട്ടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാവ് അഡ്വ തറയയിലും അയ്യപ്പസേവാസമാജവും മറ്റും സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസുമാരായ സിറ്റി രവികുമാറും എ ഹരിപാലും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.

kerala-1

Recommended Video

cmsvideo
ശബരിമലയിൽ 5000 പേർക്ക് ദർശനാനുമതി നൽകി ഹൈക്കോടതി വിധി

മണ്ഡലകാലത്ത് നിലവിലെ സ്ഥിതി തുടരണമെന്നും പൂജാരിമാർക്ക് കോവിഡ് ബാധിച്ചാൽ നട അടക്കേണ്ട സാഹചര്യം ഉണ്ടാകും എന്നും സർക്കാർ ബോധിപ്പിച്ചു. തീർഥാടകരുടെ എണ്ണം പ്രതിദിനം പതിനായിരം ആകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. നിലവിൽ വാരാന്ത്യത്തിൽ മൂവായിരം പേർക്കും മറ്റുള്ള ദിവസങ്ങളിൽ 2000 പേർക്കുമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്

എല്‍ഡിഎഫും യുഡിഎഫും തുല്യ നിലയില്‍; മുക്കം നഗരസഭ ആര് ഭരിക്കണമെന്ന് വിമതന്‍ തീരുമാനിക്കുംഎല്‍ഡിഎഫും യുഡിഎഫും തുല്യ നിലയില്‍; മുക്കം നഗരസഭ ആര് ഭരിക്കണമെന്ന് വിമതന്‍ തീരുമാനിക്കും

English summary
High Court verdict; 5000 people allowed to visit Sabarimala from Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X