പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല : ഓൺലൈൻ വഴി ബുക്ക് ചെയ്‌തെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വർധനവ്

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയിൽ ദർശനത്തിന് ഓൺലൈൻ വഴി ബുക്ക് ചെയ്ത് എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധനവ്. https://www.sabarimalaq.com/ എന്ന സൈറ്റിലൂടെയാണ് ബുക്ക് ചെയ്യുന്നത്. ശബരിമല ഡിജിറ്റൽ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റം, കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് എന്നിവ വഴി ഭക്തർക്ക് ദർശനം സുഗമമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

<strong>കൊടും നുണപ്രചാരണവുമായി വീണ്ടും ബിജെപി ഐടി സെല്‍ മേധാവി... ഇത്തവണ ഇര മന്‍മോഹന്‍സിങ്; പൊളിച്ചടുക്കി</strong>കൊടും നുണപ്രചാരണവുമായി വീണ്ടും ബിജെപി ഐടി സെല്‍ മേധാവി... ഇത്തവണ ഇര മന്‍മോഹന്‍സിങ്; പൊളിച്ചടുക്കി

ബുക്കിംഗ് ക്യൂ..

ബുക്കിംഗ് ക്യൂ..

നിലയ്ക്കലിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് ടിക്കറ്റ് ബുക്കിംഗും, ദർശനസമയം തിരഞ്ഞെടുപ്പും ഒരുമിച്ച് ലഭ്യമാകുന്ന തരത്തിലാണ് വെബ്‌പോർട്ടൽ പൊലീസ് ക്രമീകരിച്ചിരിക്കുന്നത്. ജനുവരി 19 വരെ ശബരിമല ഡിജിറ്റൽ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ ദർശനസമയം ബുക്ക് ചെയ്യാം. ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് ദർശനത്തിനെത്തുന്ന സമയവും ദിവസവും ഓൺലൈനായി തിരഞ്ഞെടുക്കാനുള്ള ഓൺലൈൻ പോർട്ടൽ സംവിധാനം പൊലീസ് ആരംഭിച്ചത് ഒക്ടോബർ 30 നാണ്.

48 മണിക്കൂര്‍ ശബരിമലയില്‍

48 മണിക്കൂര്‍ ശബരിമലയില്‍

ഒരു സംഘത്തിന് 48 മണിക്കൂറാണ് ശബരിമലയിൽ തങ്ങാൻ അനുവാദം നൽകിയിരിക്കുന്നത്. ബുക്കിംഗ് കഴിഞ്ഞാൽ സമയമോ തീയതിയോ മാറ്റുവാൻ കഴിയില്ല. തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന് വേണ്ടിയാണ് ഇത്തരം സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ ബുക്കിംഗ് ഇല്ലാതെ നിലയ്ക്കലിൽ എത്തുന്ന തീർത്ഥാടകർക്ക് അവിടെ തയ്യാറാക്കിയിരിക്കുന്ന കെ.എസ്.ആർ.ടി.സി ബുക്കിംഗ് കൗണ്ടറുകളിൽ നിന്ന് മുൻഗണനാക്രമത്തിൽ ദർശനത്തിനുള്ള ടിക്കറ്റ് ലഭ്യമാക്കാനുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

 ചുമതല ക്രൈം റെക്കോർഡ്‌സ് ബ്യൂറോയ്ക്ക്

ചുമതല ക്രൈം റെക്കോർഡ്‌സ് ബ്യൂറോയ്ക്ക്

സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയ്ക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. ഓൺലൈൻ ബുക്കിംഗ് സമയത്ത് ലഭിക്കുന്ന പ്രിന്റോ അല്ലെങ്കിൽ ക്യു.ആർ കോഡോ കൊണ്ട് വേണം ദർശനത്തിനെത്താൻ. പമ്പയിൽ ക്രമീകരിച്ചിരിക്കുന്ന കൗണ്ടറിൽ ഇത് കാണിച്ച് അവിടെ നിന്നും ദർശനത്തിന് ലഭിക്കുന്ന പാസുമായി മരക്കൂട്ടത്തെ കൗണ്ടറിലെത്തണം. തുടർന്ന് ചന്ദ്രാനന്ദൻ റോഡ് വഴി പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന ക്യൂവിലൂടെ സന്നിധാനത്തെത്തി സുഗമമായ ദർശനം സാധ്യമാക്കും. ഇതിനായി പമ്പയിൽ 34 പൊലീസുകാരും 3 ഓഫീസർമാരുമാണുള്ളത്. മരക്കൂട്ടത്തും സന്നിധാനത്തും 21 പേരടങ്ങുന്ന സംഘമാണുള്ളത്.

English summary
hike in online booking for sabarimala pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X