പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോന്നിക്ക് ഇത് പുതിയ ചരിത്രം: ഒറ്റദിവസം കൊണ്ട് നാടിന് സമര്‍പ്പിച്ചത് 100 റോഡുകള്‍

Google Oneindia Malayalam News

പത്തനംതിട്ട: ചരിത്രത്തില്‍ ഇടം നേടി വീണ്ടും കോന്നി. ഒറ്റ ദിവസം നാടിന് സമര്‍പ്പിച്ചത് 100 റോഡുകള്‍. അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ ആയ ശേഷം പണം അനുവദിച്ച് നിര്‍മാണം നടത്തിയ റോഡുകളുടെ ഉദ്ഘാടനമാണ് നടന്നത്. പൂര്‍ത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം എംഎല്‍എ തന്നെയാണ് നിര്‍വഹിച്ചത്. കോന്നിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയും റോഡുകള്‍ ഒന്നിച്ച് ഉദ്ഘാടനം നടത്തിയത്. ജനോപകാര പദ്ധതികള്‍ കാലതാമസം കൂടാതെ സമയബന്ധിതമായി യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് എം എല്‍ എ പറഞ്ഞു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട്, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ട്, എന്‍സിഎഫ്ആര്‍ തുടങ്ങിയവ ഉപയോഗിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഉദ്ഘാടന ചിത്രങ്ങള്‍ കൃത്യമായ ഇടവേളകളില്‍ എംഎല്‍എ ഫെയ്സ് ബുക്ക് വഴി പങ്കുവച്ചു. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ചിറ്റാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ശ്രീകൃഷ്ണപുരം - കുറുമുട്ടം റോഡ് തുറന്നു കൊടുത്തു കൊണ്ടാണ് റോഡുകളുടെ ഉദ്ഘാടനങ്ങളുടെ തുടക്കം കുറിച്ചത്. നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലായാണ് 100 റോഡുകള്‍ പൂര്‍ത്തീകരിച്ചത്.

 konni

കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍

സീതത്തോട് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ കൊച്ചു കോയിക്കല്‍ - കല്ലില്‍ പടി റോഡാണ് നൂറാമതായി ഉദ്ഘാടനം ചെയ്തത്. കോടികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന് എംഎല്‍എ പറഞ്ഞു. പൊതുമരാമത്ത് റോഡുകള്‍ക്കൊപ്പം പ്രാധാന്യത്തോടെ തന്നെ ഗ്രാമീണ റോഡുകളും നവീകരിക്കുകയാണ്. എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും എംഎല്‍എ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും എംഎല്‍എയോടൊപ്പം പങ്കെടുത്തു.

English summary
Historic moment for konni; 100 roads inaugurated in a single day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X