പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല തീര്‍ഥാടനം: സേവനങ്ങളൊരുക്കി ആയുര്‍വേദ-ഹോമിയോ വകുപ്പുകള്‍

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് പമ്പയിലും, സന്നിധാനത്തും, നിലയ്ക്കലുമായി വിവിധ സേവനങ്ങളുമായി ആയുര്‍വേദ, ഹോമിയോ വകുപ്പുകള്‍. ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാര്‍ക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് രണ്ട് വകുപ്പുകളും സുസജ്ജരായി രംഗത്തെത്തിയിരിക്കുന്നത്.

 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛനെ ആര്‍ക്കും അറിയില്ല; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛനെ ആര്‍ക്കും അറിയില്ല; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്

സന്നിധാനത്തും പമ്പയിലുമായി രണ്ട് താത്ക്കാലിക ഡിസ്പെന്‍സറികളാണ് ഹോമിയോ വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ ഡിസ്പെന്‍സറിയിലും രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആറ് പേരടങ്ങുന്ന യൂണിറ്റാണ് ഇരുപത്തിനാലും മണിക്കൂറും സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ഇരുപത് ലക്ഷം രൂപയുടെ മരുന്ന് എത്തിക്കഴിഞ്ഞു. മണ്ഡല-മകരവിളക്ക് സീസണ്‍ കഴിയുന്നത് വരെ ഹോമിയോ വകുപ്പിന്റെ ഈ സേവനം സൗജന്യമായി ലഭ്യമാകുമെന്ന് ഹോമിയോ ഡി.എം.ഒ ഡോ.ബിജു പറഞ്ഞു.

-sabarimala2-

ആയുര്‍വേദ വകുപ്പ് സന്നിധാനം, പമ്പ, പന്തളം എന്നിവിടങ്ങളിലായി ഓരോ താത്കാലിക ഡിസ്പെന്‍സറികളാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. നവംബര്‍ പതിനാറിന് ആരംഭിച്ച ഡിസ്പെന്‍സറികള്‍ ശബരിമലയിലും പമ്പയിലും ജനുവരി 20 വരെയും പന്തളത്ത് ജനുവരി 23 ാം തീയതി വരെയുമായിരിക്കും പ്രവര്‍ത്തിക്കുക.

സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ഡിസ്പെന്‍സറിയില്‍ അഞ്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പതിനാല് പേരും, പമ്പയില്‍ മൂന്ന് ഡോക്ടര്‍മാരും അഞ്ച് പാരാമെഡിക്കല്‍ സ്റ്റാഫുകളുമുള്‍പ്പെടെ എട്ട് പേരും, പന്തളത്ത് ഒരു ഡോക്ടറും രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടെ മൂന്ന് പേരുമാണ് ഉള്ളത്. പമ്പയിലും സന്നിധാനത്തും ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിസ്പെന്‍സറിയും പന്തളത്ത് രാവിലെ മുതല്‍ വൈകുന്നേരം വരെയും പ്രവര്‍ത്തിക്കുന്ന ഡിസ്പെന്‍സറിയുമാണുള്ളത്.

ആദ്യഘട്ടമെന്ന നിലയില്‍ സന്നിധാനത്ത് 8.5 ലക്ഷം രൂപയുടെയും പമ്പയില്‍ ഏഴ് ലക്ഷം രൂപയുടെയും മരുന്നാണ് എത്തിച്ചിട്ടുള്ളത്. മുതിര്‍ന്ന പൗരന്മാര്‍ക്കായി ഡിസ്പെന്‍സറിയില്‍ പ്രത്യേക സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് പേശീസംബന്ധമായ അസുഖങ്ങള്‍ക്ക് ഔഷധങ്ങള്‍, മസാജ്, ഇന്‍ഫ്രാറെഡ് എന്നിവയും ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്ക് പ്രത്യേക ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ഇന്‍ഹേലറും മറ്റ് സാധാരണ അസുഖങ്ങള്‍ക്കായുള്ള മരുന്നുകളും നല്‍കുന്നുണ്ട്.

English summary
homeo and ayurvedic deapartment set treatment facility
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X