പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂത്താടി നശീകരണം മുതല്‍ വ്യക്തി ശുചിത്വം വരെ.... ഡെങ്കിപ്പനിയെ നേരിടാനുള്ള വഴികള്‍

  • By Prd Pathanamthitta
Google Oneindia Malayalam News

പത്തനംതിട്ട: മഴക്കാലമായതോടെ ജില്ലയുടെ പലഭാഗങ്ങളിലും ഡെങ്കിപ്പനി കണ്ടുതുടങ്ങിയിട്ടുള്ളതിനാല്‍ കൊതുക് കടിയിലൂടെ മാത്രം ഉണ്ടാകുന്ന ഈ മാരകരോഗത്തെ നേരിടാന്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എഎല്‍ ഷീജ അറിയിച്ചു. കൊതുകുനശീകരണത്തിനുള്ള എല്ലാ വഴികളും നോക്കണം.

വീടിനുള്ളില്‍ ഫ്രിഡ്ജിന് അടിയില്‍ വെള്ളം ശേഖരിക്കുന്ന ട്രേ, ചെടിച്ചട്ടികളുടെ അടിയില്‍ വെള്ളം ശേഖരിക്കാന്‍ വച്ചിരിക്കുന്ന പാത്രം എന്നിവ വെള്ളം ആഴ്ചയിലൊരിക്കല്‍ കഴുകി വൃത്തിയാക്കണം. കുടിവെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍ കൊതുക് കടക്കാത്ത വിധം അടച്ച് സൂക്ഷിക്കണം. ഈ പാത്രങ്ങളുടെ ഉള്‍വശം ആഴ്ചയിലൊരിക്കലെങ്കിലും ഉരച്ച് കഴുകി വൃത്തിയാക്കണം. വീടിന്റെ ടെറസ്, സണ്‍ഷെയ്ഡ് തുടങ്ങിയ ഇടങ്ങളില്‍ വെള്ളം കെട്ടനില്‍ക്കാന്‍ പറ്റാത്തവിധം വൃത്തിയാക്കണം.

Dengue Fever

വീടിന് ചുറ്റിലും പറമ്പിലുമുള്ള പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, തൊണ്ട്, ചിരട്ട, പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങിയവ മഴവെള്ളം വീഴാത്തവിധം സൂക്ഷിക്കുകയോ കത്തിച്ചുകളയുകയോ ചെയ്യണം. കൊതുകുകടി ഏല്‍ക്കാത്ത വിധം ശരീരം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം. വസ്ത്രം മറയാത്ത ശരീരഭാഗങ്ങളില്‍ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടാം. രാവിലെയും വൈകുന്നേരവും വീടിനുള്ളിലും മുറ്റത്തും കൊതുകിനെ അകറ്റുന്നതിനായി പുകയ്ക്കണം. വീടിനുള്ളില്‍ മുഷിഞ്ഞ വസ്ത്രങ്ങളും മറ്റും കൂട്ടിയിട്ട് കൊതുകിന് മറഞ്ഞിരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കാതിരിക്കുക. വീടിന് ചുറ്റുമുള്ള കുറ്റിക്കാടുകള്‍ വെട്ടിക്കളയണം. പനിലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ചെയ്യാതെ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

English summary
How to get protected from Dengue Fever? Pathanamthitta DMO explains.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X