പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തോക്ക് കാട്ടി ഭീക്ഷണിപ്പെടുത്തിയ മൃഗവേട്ട സംഘാംഗം പിടിയിൽ

  • By Desk
Google Oneindia Malayalam News

റാന്നി: കരികുളം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ രാത്രികാല പരിശോധന നടത്തമ്പോൾ ഇരുചക്ര വാഹനത്തിൽ നാടൻ തോക്കുമായെത്തി ഭീക്ഷണിപ്പെടുത്തിയ കേസിലെ ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ. ഇടമുറി പുള്ളിക്കല്ല് തോമസ് മാത്യു(ബേബിച്ചൻ56) പിടിയിലായി.ഇന്നലെ ഉച്ചയോടെ അത്തിക്കയത്തിന് സമീപത്തു നിന്നുമാണ് പിടിയിലായത്. അഞ്ചു പ്രതികളിൽ മൂന്നു പേരെ അന്നു തന്നെ പിടിച്ചിരുന്നു. ഇനിയും രഞ്ചതോമസ് എന്ന പ്രതിയെ ഈ കേസിൽ പിടികൂടാനുണ്ട്.

മുക്കത്തിനടുത്ത് വാഹനാപകടം; സ്‌കൂട്ടർ യാത്രക്കാരായ രണ്ടുപേർ മരിച്ചു, ലോറിയും ഡ്രൈവറും കസ്റ്റഡിയിൽമുക്കത്തിനടുത്ത് വാഹനാപകടം; സ്‌കൂട്ടർ യാത്രക്കാരായ രണ്ടുപേർ മരിച്ചു, ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് വെളുപ്പിന് ഇടമുറി പാലം ജംങ്ഷനിലായിരുന്നു കേസിന് ആസ്പദമായ സംഭവം. രണ്ടു വാഹനത്തിലെത്തിയ മൃഗവേട്ട സംഘം ഫോറസ്റ്റ് സംഘത്തിന് മുന്നിൽ പെടുകയായിരുന്നു. മൂന്ന് പേരെ അന്ന് പിടികൂടി എങ്കിലും ബേബിച്ചൻ അടക്കം രണ്ടു പേര് തോക്കു കാട്ടി രക്ഷപ്പെടുകയായിരുന്നു.

mathewhunting

റാന്നി റേഞ്ച് ഓഫീസർ ആർ അദീഷിന്റെ നിർദ്ദേശപ്രകാരം കരികുളം ഫോറസ്റ്റ് ഓഫീസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജി.വി ഷിബു, കെ അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം ഷിനിൽ,ആർ സതീഷ്, ട്രൈബൽ വാച്ചർമാരായ പി എസ് ഷാജി, ടി എസ് ഭാഗ്യനാഥൻ, ഷഫീർ എസ്. പരീത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.പ്രതിയെ തെളിവെടുപ്പ് പൂർത്തിയാക്കി ഇന്ന് കോടതിയിൽ ഹാജരാക്കും.

English summary
Hunting team arrested for threattening forest officers with weapon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X