പത്തനംതിട്ടയില്‍ യുവതിക്ക് നേരെ നടുറോഡിൽ ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണം
പത്തനംതിട്ട: പെരുന്നാട്ടില്‍ യുവതിക്ക് നേരെ ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണം. പെരുനാട് സ്വദേശി പ്രീതയുടെ മുഖത്താണ് ഭർത്താവ് ബിനീഷ് ഫിലിപ്പ് ആഡിഡ് ഒഴിച്ചത്. വ്യാഴാഴ്ച രാവിലെ 11.30 ഓടെയായിരുന്നു ആക്രമണം. പ്രീതയെ ജോലി സ്ഥലത്ത് നിന്നും വിളിച്ചിറക്കിയതിന് ശേഷം മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.
ആക്രമണത്തിനിടെ ദേഹത്ത് ആസിഡ് വീണ് ബിനിഷിനും സാരമായി പൊള്ളലേറ്റു. ഇയാളെ നാട്ടുകാര്‍ പിടികൂടിയാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. കണ്ണൂര്‍ സ്വദേശിയാണ് ബിനീഷ് ഫിലിപ്പ്. ഇരുവരും ഏറെ നാളായി അകന്ന് കഴിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെ കണ്ണൂരില്‍ നിന്നും പെരുന്നാട്ടിലെത്തിയ ബിനീഷ് പ്രീത ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിലെത്തി ആക്രണം നടത്തുകയായിരുന്നു.

സംഭവം കണ്ടെത്തിയ നാട്ടുകാര്‍ ബിനിഷിനെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഇരുവരും റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ബിനീഷ് ഫിലിപ്പിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications