പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാര്‍ വിഷയം; പ്രശ്‌നം സങ്കീര്‍ണമാക്കിയത് ഉദ്യോഗ്സ്ഥര്‍: ഇടതു സര്‍ക്കാരിന്റെ മധുവിധക്കാലം ഉദ്യോഗസ്ഥര്‍ പ്രയോജനപ്പെടുത്തി

  • By Desk
Google Oneindia Malayalam News

അടിമാലി: മൂന്നാറിലെ ഭൂപ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയത് ഉദ്യോഗസ്ഥരാണെന്ന് ജനാധ്യപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്. മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇടതു സര്‍ക്കാരിന്റെ മധുവിധുകാലം മറയാക്കി ഉദ്യോഗസ്ഥര്‍ ഭൂപ്രശന്ങ്ങള്‍ വഷളാക്കുകയായിരുന്നു എന്നും ഫ്രാന്‍സിസ് ജോര്‍ജ് കുറ്റപ്പെടുത്തി.

Francis George

കല്ലാറില്‍ നടന്ന ശയനപ്രദിക്ഷണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂപ്രശ്‌നങ്ങളില്‍ മാറ്റംവന്നെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഒന്നും നടപ്പില്‍ വരുന്നില്ലെന്നും അത് ജനങ്ങളെ ഏറെ ബാധിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മൂന്നാര്‍ ട്രൈബൂണല്‍ പിരിച്ചു വിടുക, കര്‍ഷകരുടെ അവകശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നിരത്തിയായിരുന്നു ജനാധ്യപത്യ കേരള കോണ്‍ഗ്രസിന്റെ ശയപ്രദിക്ഷണ സമരം.
Francis George

ജനങ്ങള്‍ക്കാശങ്കയുണ്ടാക്കുന്ന ഉദ്യോഗസ്ഥനയമാണ് അവസാനിപ്പിക്കേണ്ടതെന്നും ഇനിന് സര്‍ക്കാര്‍ ശ്രമിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായാണ് ജനാധ്യപത്യ കേരളാ കോണ്‍ഗ്രസ് ഇത്തരത്തിലൊരു സമരം സംഘടിപ്പിച്ചത്.

English summary
Idukki Local News about Munnar issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X