Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ അഞ്ച് പ്രശ്‌ന ബാധിത ബൂത്തുകളില്‍ ഇലക്ഷന്‍ വെബ് കാസ്റ്റിംഗ്; ട്രയല്‍ റണ്‍ നടന്നു

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള വോട്ടെടുപ്പ് സുഗമവും സുതാര്യവുമായി നടത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ അഞ്ച് പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. വെബ് കാസ്റ്റിംഗ് ട്രയല്‍ റണ്‍ കളക്ടറേറ്റില്‍ നടന്നു. വോട്ട് ചെയ്യാന്‍ എത്തുന്ന ആള്‍ ബൂത്തിനുളളില്‍ പ്രവേശിക്കുന്നതും വോട്ട് ചെയ്തതിനു ശേഷം തിരിച്ചിറങ്ങുന്നതും ഉള്‍പ്പെടെയുളള ദൃശ്യങ്ങള്‍ ജില്ലാ വരണാധികാരിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും തത്സമയ സംപ്രേക്ഷണത്തിലൂടെ കാണാന്‍ സാധിക്കും.

പളളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പഴകുളം ഗവ. എല്‍ പി എസ്, പന്തളം നഗരസഭയിലെ കടയ്ക്കാട് ഗവ. എല്‍ പി എസ്, പത്തനംതിട്ട നഗരസഭയിലെ ആനപ്പാറ ഗവ. എല്‍ പി എസ്, സീതത്തോട് ഗ്രാമപഞ്ചായത്തിലെ കെ ആര്‍ പി എ. എച്ച്എ സ്എ സ്, കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോകുന്ന് ഗവ. എല്‍ വി എല്‍ പി എസ് എന്നീ ബൂത്തുകളിലാണ് വെബ്കാസ്റ്റിംഗ് നടത്തുന്നത്.

 voting

കെല്‍ട്രോണ്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, ബി എസ്എ ന്‍ എല്‍, കെ.എസ്.ഇ.ബി എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന ഐടി മിഷന്റെ കീഴിലുളള അക്ഷയകേന്ദ്രങ്ങളാണ് വെബ്കാസ്റ്റിംഗിന് ആവശ്യമായ സാങ്കേതിക സഹായം ഒരുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+