ആരോഗ്യമേഖലയില്‍ കേരളത്തെ ഏഷ്യന്‍ ക്യൂബയാക്കി മാറ്റണം: മന്ത്രി തോമസ് ഐസക്ക്
പത്തനംതിട്ട: ആരോഗ്യമേഖലയില്‍ കേരളത്തെ ഏഷ്യന്‍ ക്യൂബയാക്കി മാറ്റണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്ക് . ഇലന്തൂര്‍ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ ലബോറട്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന് അനുയോജ്യമായ വികസന മേഖലകളിലൊന്നാണ് ആരോഗ്യമേഖല. ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുവാന്‍ തക്ക ശക്തമായ പൊതു ആരോഗ്യ സംവിധാനം കേരളത്തിലുണ്ട്. ആഗോളമായി ആരോഗ്യ പ്രവര്‍ത്തകരെ ലഭ്യമാക്കുന്നതിന് ക്യൂബയ്ക്ക് വലിയ പങ്കുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തില്‍ ഊന്നല്‍ കൊടുക്കുന്നതിനൊപ്പം താഴ്ന്ന ചികിത്സാ ചിലവുമാണ് ക്യൂബയിലെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ ടൂറിസവും ശക്തിപ്പെടുകയാണ്. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം വികസനത്തിന് ത്വരിത ഘടകവുമായി മാറുകയാണ്. ഇത്തരത്തില്‍ കേരളത്തെ ഏഷ്യയിലെ ക്യൂബയാക്കി മാറ്റണം. കേരളത്തില്‍ ജനങ്ങള്‍ പൊതു ആരോഗ്യ സംവിധാനത്തെയാണ് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്.

അവരുടെ എണ്ണം ഇനിയും കൂടും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ ചിലവ് വളരെ കൂടുതലാണ്. ഇവിടെയാണ് ജനകീയ ഇടപെടല്‍ ആവശ്യമുള്ളത്. ചുരുങ്ങിയ ചിലവില്‍ മെച്ചപ്പെട്ട ചികിത്സ സൗകര്യമാണ് സഹകരണ ആശുപത്രികള്‍ ലഭ്യമാക്കുന്നത്. സഹകരണ ആശുപത്രികള്‍ക്ക് നല്ല പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജനങ്ങള്‍ക്ക് നല്ല പാഠങ്ങള്‍ നല്കാന് സാധിക്കട്ടെ എന്നും മന്ത്രി പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications