പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ പി യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ചിൽ ആദായ നികുതി വകുപ്പ് റെയ്ഡ്; 56 ലക്ഷം രൂപ പിടിച്ചെടുത്തു

Google Oneindia Malayalam News

പത്തനംതിട്ട: കെ പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലിവേഴ്സ് ചര്‍ച്ച് സ്ഥാനപനങ്ങളില്‍ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്. തിരുവല്ലയിലെ ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കെപി യോഹന്നാന്‍റെ വീട്ടിലും പരിശോധന നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്ഥാപനത്തിന്‍റെ പേരില്‍ വിദേശ നിക്ഷേപം സ്വീകരിച്ചുവെന്നതിനെ കുറിച്ച് അന്വേഷിക്കുന്നതിനാണ് ആദായ നികുതി വകുപ്പ് റെയ്ഡ്. പരിശോധനയ്ക്കിടയില്‍ കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 54 ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഒരു ഫോണും ഇതിനൊപ്പം കണ്ടെത്തിയിട്ടുണ്ട്

സാഹചര്യം അനുകൂലം; ഇടത് കോട്ടകള്‍ തകര്‍ക്കാന്‍ യുഡിഎഫ്.. പുതിയ സമവാക്യം.. '20 പരസ്യ കമ്പനികളും'സാഹചര്യം അനുകൂലം; ഇടത് കോട്ടകള്‍ തകര്‍ക്കാന്‍ യുഡിഎഫ്.. പുതിയ സമവാക്യം.. '20 പരസ്യ കമ്പനികളും'

കര്‍ണാടക, തമിഴ്നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുക്കുന്നത്. ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുന്നുണ്ട്. ഇന്ന് രാവിലെ ഏഴ് മണി മുതലാണ് തിരുവല്ലയിലെ ബിലിവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്.

bilivers-

ബിലീവേഴ്‌സ് ചർച്ച്, ഗോസ്പൽ ഫോർ ഏഷ്യാ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തില്‍ കെപി യോഹന്നാന്‍ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നതായും സംസ്ഥാനത്തിന് അകത്തും പുറത്തും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടുന്നതായുമുള്ള പരാതി നേരത്തെ ഉയർന്നിരുന്നു. ഇതേ തുടർന്ന് 2012ൽ സംസ്ഥാന സർക്കാർ യോഹന്നാന് എതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ദിലീപ് ചിത്രം പ്രൊഫസര്‍ ഡിങ്കൻ നിര്മാതാവിനെതിരെ മുഖ്യമന്ത്രി പരാതി; 5കോടി കടം വാങ്ങി, വധഭീഷണിദിലീപ് ചിത്രം പ്രൊഫസര്‍ ഡിങ്കൻ നിര്മാതാവിനെതിരെ മുഖ്യമന്ത്രി പരാതി; 5കോടി കടം വാങ്ങി, വധഭീഷണി

Recommended Video

cmsvideo
|Oxford University hopes Vaccine will be enter in market soon Oneindia Malayalam

English summary
Income Tax Department raid on KP Yohannan's Believers Church
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X