കൊച്ചി വിമാനത്താവളത്തില്‍ ശബരിമല ഇൻഫർമേഷൻ സെന്റർ: വഴിപാടുകള്‍ക്കായിഇ-കാണിക്ക'യും തയ്യാർ
കൊച്ചി: വിമാനമാർഗ്ഗം ശബരിമല ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് കൊച്ചി വിമാനത്താവളത്തില്‍ ഇൻഫർമേഷൻ സെന്റർ തയ്യാറാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ആഭ്യന്തര ടെർമിനൽ ( ടി - 1) ആഗമന ഭാഗത്ത് ആരംഭിച്ചിരിക്കുന്ന കൗണ്ടർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി. എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ശബരിമല തീർത്ഥാടകർക്കും ഭക്തർക്കും 24 മണിക്കൂർ സേവനം ലഭ്യമാകുന്ന രീതിയിലാണ് സെന്റർ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.
ഇൻഫർമേഷൻ സെന്റററിലുള്ള ഡിജിറ്റൽ കൗണ്ടർ വഴി അപ്പം, അരവണ പ്രസാദം ഡിജിറ്റലായി ബുക്ക് ചെയ്യാവുന്നതാണ്. സൗത്ത് ഇന്ത്യൻ ബാങ്കുമായി (എസ് ഐ ബി) സഹകരിച്ചാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ ബുക്ക് ചെയ്ത രസീതുമായി ശബരിമല മാളികപ്പുറം നടയ്ക്കടുത്തുള്ള എസ് ഐ ബി കൗണ്ടറിൽ ചെന്നാൽ പ്രസാദം ലഭ്യമാകും. അന്നദാനത്തിനും മറ്റുമുള്ള സംഭാവനകളും ക്യൂ.ആർ കോഡ് വഴിയും ഡിജിറ്റൽ കാർഡ് വഴിയും സിയാലിലെ ഡിജിറ്റൽ കൗണ്ടർ വഴി നടത്താവുന്നതാണ്. അതോടൊപ്പം വഴിപാടുകൾ നടത്താനുള്ള 'ഇ-കാണിക്ക' സൗകര്യവും സെന്റററിൽ ഒരുക്കിയിട്ടുണ്ട്.

കൊച്ചി വിമാനത്താവളത്തിൽ ശബരിമല തീർത്ഥാടകർക്കായി ഇടത്താവളം ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് വിശ്രമിക്കാനും മറ്റുമുള്ള അടിസ്ഥാനസൗകര്യങ്ങൾക്കൊപ്പം ഇടത്താവളത്തിനുള്ളിൽ തന്നെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ, സമീപത്തായി പ്രീ പെയിഡ് ടാക്സി കൗണ്ടർ, കുറഞ്ഞ ചെലവിൽ സിയാലിലെ 0484 എയ്റോ ലോഞ്ചിൽ താമസസൗകര്യം എന്നിവയും ലഭ്യമാണ്. സിയാലിൽ നിന്നും പമ്പയിലേക്കുള്ള കെ എസ് ആർ ടി സി യുടെ സ്പെഷ്യൽ സർവ്വീസ് എല്ലാ ദിവസവും രാത്രി 8 മണിക്ക് പ്രവർത്തനം നടത്തി വരുന്നു.
അതേസമയം, ശബരിമല വനവത്ക്കരണത്തിനായി റവന്യൂ ഭൂമി കൈമാറുന്നതിനുള്ള സർക്കാർ ഉത്തരവ് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.ശബരിമല റോപ്പ് വേ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്ന 4.5336 ഹെക്ടർ വനഭൂമിക്ക് പകരം പരിഹാര വനവൽക്കരണത്തിനായിട്ടാണ് ഭൂമി കൈമാറ്റം. കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ കുളത്തൂപ്പുഴ വില്ലേജിൽ സർവെ 976/1-ൽപ്പെട്ട 4.5336 ഹെക്ടർ ഭൂമിയാണ് വനം വകുപ്പിന് കൈമാറിയത്.
മൂന്ന് വകുപ്പുകളുടെ സംയുക്തമായ സഹകരണത്തോടെയുള്ള നടപടി ശബരിമലയിലെ തീർത്ഥാടന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഉപകാരപ്പെടുമെന്നും ശബരിമലയിലേക്കുള്ള ചരക്ക് ഗതാഗതവും തീർത്ഥാടകരുടെ യാത്രാസൗകര്യവും സുഗമമാകുമെന്നും മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു. വകുപ്പുകളുടെ വേഗത്തിലുള്ള ഇടപെടൽ ഭൂമി കൈമാറ്റ നടപടികൾ വേഗത്തിലാക്കിയെന്നു മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications