പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരവിപേരൂർ അരി ഇനി ഓൺലൈൻ വഴിയും

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ഇരവിപേരൂർ അരി ഇനി കേരളത്തിലെവിടെയും ആമസോൺ ഓൺലൈൻ സൈറ്റ് വഴി ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം വള്ളംകുളം കുടുംബശ്രീ കിയോസ്കിൽ നടന്ന ചടങ്ങിൽ ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ അനിൽകുമാർ നിർവഹിച്ചു. അഞ്ച് കിലോ,പത്ത് കിലോ സഞ്ചികളിലാക്കിയുള്ള അരിയാണ് ഓൺലൈനിലൂടെ ലഭിക്കുന്നത്. കിലോയ്ക്ക് 70 രൂപ നിരക്കിലാണ് ഓൺലൈനിലൂടെ വിപണനം നടത്തുക. കേരളത്തിലെവിടെ നിന്നും ആമസോൺ ഓൺലൈൻ സൈറ്റിലൂടെ ഓർഡർ ചെയ്യുന്നവർക്ക് ഈ നിരക്കിൽ തന്നെയാണ് അരി എത്തിക്കുന്നത്. പ്രത്യേക ട്രാവലിംഗ് ചാർജ് ഈടാക്കുകയില്ല. തവിടുള്ളത്, തവിടില്ലാത്തത് എന്നിങ്ങനെ രണ്ടിനത്തിലുള്ള ഇരവിപേരൂർ ബ്രാൻഡ് അരിയാണ് വിപണിയിലുള്ളത്.

ഇത് രണ്ടും ഓൺലൈനിലൂടെയും ലഭ്യമാണ്. ഓൺലൈൻ വിപണനത്തിന്റെ ആദ്യവിൽപന അഡ്വ. അനന്തഗോപൻ കുടുംബശ്രീ എഡിഎംസി എ.മണികണ്ഠനിൽ നിന്ന് വാങ്ങി നിർവഹിച്ചു.വള്ളംകുളത്തുള്ള കുടുംബശ്രീ കിയോസ്കിലും അരി ആവശ്യാനുസരണം ലഭിക്കും. പേപ്പർ ബാഗിൽ പായ്ക്ക് ചെയ്ത് നൽകുന്ന അരിയ്ക്ക് കിലോയ്ക്ക് 55 രൂപ നിരക്കിലും തുണി സഞ്ചിയിൽ നിറച്ച അരിയ്ക്ക് കിലോയ്ക്ക് 60 രൂപയുമാണ് വില. കുടുംബശ്രീയുടെ കീഴിലുള്ള 15 പേരടങ്ങുന്ന സ്വദേശാഭിമാനി സംരംഭക യൂണിറ്റ് ഇരവിപേരൂർ റൈസ് ബ്രാൻഡ് ആണ് അരിയുടെ അണിയറയിൽ ഉള്ളത്. ഹരിത കേരള മിഷനുമായി ചേർന്ന് ഇരവിപേരൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും പഞ്ചായത്തിലെ തരിശുനിലങ്ങളെ ഒരുക്കി നെൽകൃഷിയിലൂടെയാണ് ഇരവിപേരൂർ അരി ഒരുക്കുന്നത്.

rice2

ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ വർഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരവിപേരൂർ സോർട്ടക്‌സ് റൈസിന് കുടുംബശ്രീ അനുവദിച്ചു മിനി റൈസ് മില്ലിന്റെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്. സാബിർ ഹുസൈൻ നിർവഹിച്ചു. ഇരവിപേരൂർ റൈസ് യൂണിറ്റ് പ്രസിഡന്റ് നിർമല ഗോപാലൻ, കുടുംബശ്രീ എഡിഎംസിമാരായ എ.മണികണ്ഡൻ,വി.എസ് സീമ, എം കെ എസ് പി ജില്ലാ പ്രോഗ്രാം മാനേജർ സുനാന ബീഗം, സിഡിഎസ് ചെയർപേഴ്‌സൺ ശാന്തമ്മ രാജപ്പൻ, പി.സി.സുരേഷ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

English summary
iraviperur rice sale now online
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X