കനഗോലുവിന്റെ സർവെ ഐഡിയ ഇതാണല്ലേ: ഇടത് വോട്ടെടുത്ത് നോട്ടയ്ക്കും ബിജെപിക്കും കൊടുത്തെന്ന് ഐസക്
പത്തനംതിട്ട: തിരഞ്ഞെടുപ്പ് സർവ്വേകള്‍ക്കെതിരെ വീണ്ടും പരിഹാസവുമായി സിപിഎം നേതാവും പത്തനംതിട്ട മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയുമായ തോമസ് ഐസക്. എൽ ഡി എഫിൽ നിന്ന് ബി ജെ പിയിലേയ്ക്ക് വോട്ട് മറിയുകയാണ് എന്ന് സമർത്ഥിച്ച് യുഡിഎഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് സർവ്വേകള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
എല്‍ ഡി എഫിനെ തോല്‍പ്പിക്കാനായി സർവ്വേക്കാള്‍ ഇടത് വോട്ടുകള്‍ എടുത്ത് ബി ജെപിക്കും നോട്ടയ്ക്കുമൊക്കെ കൊടുക്കുന്ന പ്രവണതയാണ് കാണുന്നതെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

കനഗോലുവിന്റെ സർവെ ഐഡിയ ഇങ്ങനെയായിരുന്നു. യുഡിഎഫിന് ജയം. ബിജെപിയ്ക്ക് മുന്നേറ്റം. എൽഡിഎഫിന് തിരിച്ചടി. ഇങ്ങനെയായിരിക്കണം എല്ലാ മണ്ഡലത്തിലെയും സർവെ ഫലമെന്ന് ആദ്യമേ ഉറപ്പിച്ചു. എൽഡിഎഫിൽ നിന്ന് ബിജെപിയിലേയ്ക്ക് വോട്ട് മറിയുകയാണ് എന്ന് സമർത്ഥിച്ച് യുഡിഎഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം ഉണ്ടാക്കണം. അതിനാണ് സർവെ.
ആലത്തൂരിലെ അഡ്ജസ്റ്റുമെന്റ് നോക്കൂ. പരമ്പരാഗത ഇടതുമണ്ഡലം. ഇടതുമുന്നണിയ്ക്ക് സർവ സ്വീകാര്യനായ സ്ഥാനാർത്ഥി. പക്ഷേ, ചാനലിന് യുഡിഎഫിനെ ജയിപ്പിച്ചേ തീരൂ. സർവെ നിഷ്പക്ഷമാണെന്ന് തോന്നുകയും വേണം. ഫോർമുല ഇങ്ങനെ തയ്യാറായി. യുഡിഎഫീന്ന് ഏഴു കുറച്ച് ശതമാനം 44.93 ആക്കി. എൽഡിഎഫീന്ന് രണ്ടു കൂട്ടി 39.03 ആക്കി. അപ്പോ, യുഡിഎഫ് എംപിയ്ക്കെതിരെ മണ്ഡലത്തിൽ നിലനിൽക്കുന്ന വികാരവും എൽഡിഎഫിന്റെ സ്വീകാര്യതയും സർവെയിൽ പ്രതിഫലിച്ചു. പക്ഷേ, യുഡിഎഫ് ജയിക്കുകയും ചെയ്യും.
പിന്നേം ബാക്കിയുണ്ടല്ലോ വോട്ട്... അതെല്ലാം കൂടി ബിജെപിയുടെ കൊട്ടയിലിട്ടു. അങ്ങനെ ബിജെപിയുടെ വോട്ട് കഴിഞ്ഞ തവണത്തെ എട്ടിൽ നിന്ന് 15.03 ആയി. നോട്ടയ്ക്കും സ്വതന്ത്രനും ഒരു ശതമാനം പോലും വോട്ടില്ല. പത്തനംതിട്ടയിലെ കണക്കു നോക്കൂ. സിറ്റിംഗ് എംപിയ്ക്കെതിരെ യുഡിഎഫ് അനുകൂലികളിൽത്തന്നെ ജനവികാരമുണ്ട്. പക്ഷേ, ആലത്തൂരിലേതുപോലെ കുറയ്ക്കാൻ പറ്റില്ല. ആകെ കുഴയും.
അതുകൊണ്ട് യുഡിഎഫിന്റെ വോട്ടിൽ അൽപം വർദ്ധന വരുത്തി അതേപടി നിലനിർത്തി. 37.6 ശതമാനം. എൽഡിഎഫിന്റെ വോട്ട് നാലു ശതമാനം കുറച്ചു. അതപ്പാടെ ബിജെപിയ്ക്കു കൊടുത്താൽ ബിജെപി രണ്ടാം സ്ഥാനത്തു വരും. അതു പറയാനുള്ള ധൈര്യമില്ല. അതുകൊണ്ട്, ബിജെപിയുടെ വോട്ട് കഴിഞ്ഞ തവണത്തേത് അതുപോലെ നിലനിർത്തി. അങ്ങനെ എൽഡിഎഫിനും ബിജെപിയ്ക്കും 28 ശതമാനം വീതം.
ബാക്കി നോട്ടയ്ക്കും സ്വതന്ത്രനും.
അതായത് ആലത്തൂരിൽ നോട്ടയുടെയും സ്വതന്ത്രരുടെയും വോട്ട് തൂത്തുവാരി ബിജെപിയുടെ കൊട്ടയിൽ.
പത്തനംതിട്ടയിൽ എൽഡിഎഫീന്ന് കുറേ വോട്ടെടുത്ത് നോട്ടയ്ക്കും സ്വതന്ത്രനും. യുഡിഎഫിനെ ജയിപ്പിക്കാനുള്ള ഓരോരോ അടവുകൾ....!
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications