പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജെസ്‌ന കേസില്‍ തുറന്നുപറയാന്‍ പറ്റാത്ത കാര്യങ്ങളുണ്ട്; വിരമിക്കാനിരിക്കെ എസ്പി സൈമണ്‍ പറയുന്നു

Google Oneindia Malayalam News

പത്തനംതിട്ട: കോളജ് വിദ്യാര്‍ഥി ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തെ കുറിച്ച് പ്രതികരണവുമായി എസ്പി കെജി സൈമണ്‍. വ്യാഴാഴ്ച അദ്ദേഹം വിരമിക്കുകയാണ്. കേസ് അന്വേഷണത്തില്‍ പ്രത്യേക മിടുക്ക് കാണിക്കാറുള്ള സൈമണിന്റെ മേല്‍നോട്ടം ജെസ്‌ന കേസില്‍ ഉണ്ടായതോടെ തുമ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇതുവരെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അന്വേഷണത്തില്‍ ശുഭ പ്രതീക്ഷയുണ്ട് എന്നാണ് സൈമണ്‍ മനോരമയോട് ഇന്ന് പറഞ്ഞത്. തുറന്നുപറയാന്‍ സാധിക്കാത്ത ചില കാര്യങ്ങള്‍ ഈ കേസിലുണ്ട് എന്നും വൈകാതെ തീരുമാനമുണ്ടാകുമെന്നും സൈമണ്‍ പറയുന്നു.

s

2018 മാര്‍ച്ചിലാണ് കൊല്ലമുള സന്തോഷ് കവലയിലെ ജെസ്‌നയെ കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞാണ് പോയത്. എരുമേലി വരെ എത്തിയതിന് തെളിവ് ലഭിച്ചിരുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും അന്വേഷണ സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എരുമേലി, വെച്ചൂച്ചിറ പോലീസില്‍ ജെസ്‌നയുടെ കുടുംബം പരാതി നല്‍കിയിരുന്നു. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. മൊബൈല്‍ ഫോണ്‍ എടുക്കാതെയാണ് ജെസ്‌ന പോയത്. ഈ ഫോണിലെ വിവരങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ലക്ഷത്തിലധികം മൊബൈല്‍ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചു. ജെസ്‌നയെ അവസാനമായി വിളിച്ച സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും തുമ്പ് ലഭിച്ചില്ല.

കോട്ടയത്ത് ജോസ് കെ മാണിയുടെ ആവശ്യം നടന്നില്ല; ജില്ലാ പഞ്ചായത്ത് ഭരണം പാല മോഡല്‍കോട്ടയത്ത് ജോസ് കെ മാണിയുടെ ആവശ്യം നടന്നില്ല; ജില്ലാ പഞ്ചായത്ത് ഭരണം പാല മോഡല്‍

കാഞ്ഞിരപ്പള്ളി കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു ജെസ്‌ന. കെജി സൈമണ്‍ അന്വേഷണം ഏറ്റെടുത്ത വേളയില്‍ വലിയ പുരോഗതിയുണ്ടായി എന്നാണ് മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി പറയുന്നത്. എന്നാല്‍ കൊറോണ കാരണം ഇതര സംസ്ഥാനങ്ങളിലേക്കുള്ള അന്വേഷണം മുടങ്ങുകയായിരുന്നുവെന്നും തച്ചങ്കരി പറഞ്ഞു. മൊബൈല്‍ ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. ജെസ്‌ന പോയ വാഹനത്തെ കുറിച്ച് ധാരണയുണ്ടായി. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് തീരുമാനമായി. തമിഴ്‌നാട്ടിലേക്ക് അന്വേഷണ സംഘം പോകാനിരിക്കെയാണ് കൊറോണ വ്യാപനമുണ്ടായതും അന്വേഷണം മന്ദഗതിയിലാതും. കുടുംബത്തിന് പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നും തച്ചങ്കരി പറയുന്നു.

സമീപ സംസ്ഥാനങ്ങളിലേക്ക് ജസ്‌നയുടെ ചിത്രം കൈമാറിയിരുന്നു. ചിലയിടങ്ങളില്‍ കണ്ടു എന്ന വിവരം വന്നു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അവിടെയെത്തി സിസിടിവി പരിശോധിച്ചു. ചില സൂചനകള്‍ ലഭിക്കുമെങ്കിലും കൂടുതല്‍ വിവരങ്ങള്‍ കിട്ടിയില്ല.

Recommended Video

cmsvideo
George Joseph IPS on Jesna Case | Oneindia Malayalam

English summary
Jesna Missing case details reveals by Pathanamthitta SP KG Simon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X