രഹസ്യം പോലീസ് തന്നോട് പറയുമെന്ന് കരുതുന്നു എന്ന് ജസ്നയുടെ പിതാവ്; പ്രതീക്ഷ ചെറുതല്ല
പത്തനംതിട്ട: ജസ്ന തിരോധാന കേസില്‍ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ വെളിപ്പെടുത്തല്‍ സംഭവം വീണ്ടും ചര്‍ച്ചയാക്കിയിരിക്കുകയാണ്. നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുന്നതിനാല്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നുമാണ് വിരമിച്ച പത്തനംതിട്ട എസ്പി കെജി സൈമണ്‍ പറഞ്ഞത്. കൊറോണ കാരണമാണ് അന്വേഷണം മന്ദഗതിയിലായതെന്നും കേസില്‍ സുപ്രധാന വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും എഡിജിപി ടോമിന് തച്ചങ്കരിയും പറഞ്ഞിരുന്നു. പുറത്തുപറയാന്‍ സാധിക്കാത്ത എന്ത് രഹസ്യമാണ് പോലീസ് സൂക്ഷിക്കുന്നത് എന്ന് അറിയില്ലെന്നും ലഭ്യമായ വിവരങ്ങള്‍ തന്നോട് പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്നയുടെ പിതാവ് ജെയിംസ് പറഞ്ഞു. കേസില്‍ ഏറെ പുരോഗതിയുണ്ടായി എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വാക്കുകള്‍ കുടുംബത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

കൊറോണ വ്യാപനമുണ്ടായതാണ് അന്വേഷണം നിലയ്ക്കാന്‍ കാരണമെന്ന് കെജി സൈമണ്‍ പറയുന്നു. കേസില്‍ പ്രധാനപ്പെട്ട രണ്ടു പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്ക് കൊറോണ രോഗം ബാധിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന പോലീസുകാര്‍ക്ക് പനി പിടിച്ചു. ഇതോടെയാണ് അന്വേഷണം നിലച്ചത്. തമിഴ്നാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെത്തിയുള്ള പരിശോധനയും സാധ്യമായില്ലെന്നും സൈമണ്‍ പറഞ്ഞു.
2018 മാര്‍ച്ചിലാണ് കൊല്ലമുള സന്തോഷ് കവലയിലെ ജെസ്നയെ കാണാതായത്. കാഞ്ഞിരപ്പള്ളി കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു ജെസ്ന. മുണ്ടക്കയത്തെ പിതാവിന്റെ സഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പോയത്. എരുമേലി സ്റ്റാന്റ് വരെ എത്തിയതിന് തെളിവ് ലഭിച്ചിരുന്നു. തമിഴ്നാട്ടിലും കര്‍ണാടകത്തിലും അന്വേഷണ സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
എരുമേലി, വെച്ചൂച്ചിറ പോലീസില്‍ ജെസ്നയുടെ കുടുംബം പരാതി നല്‍കിയിരുന്നു. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. മൊബൈല്‍ ഫോണ്‍ എടുക്കാതെയാണ് ജെസ്ന പോയത്. ഈ ഫോണിലെ വിവരങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ലക്ഷത്തിലധികം മൊബൈല്‍ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications