പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രഹസ്യം പോലീസ് തന്നോട് പറയുമെന്ന് കരുതുന്നു എന്ന് ജസ്‌നയുടെ പിതാവ്; പ്രതീക്ഷ ചെറുതല്ല

Google Oneindia Malayalam News

പത്തനംതിട്ട: ജസ്‌ന തിരോധാന കേസില്‍ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ വെളിപ്പെടുത്തല്‍ സംഭവം വീണ്ടും ചര്‍ച്ചയാക്കിയിരിക്കുകയാണ്. നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുന്നതിനാല്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നുമാണ് വിരമിച്ച പത്തനംതിട്ട എസ്പി കെജി സൈമണ്‍ പറഞ്ഞത്. കൊറോണ കാരണമാണ് അന്വേഷണം മന്ദഗതിയിലായതെന്നും കേസില്‍ സുപ്രധാന വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും എഡിജിപി ടോമിന്‍ തച്ചങ്കരിയും പറഞ്ഞിരുന്നു. പുറത്തുപറയാന്‍ സാധിക്കാത്ത എന്ത് രഹസ്യമാണ് പോലീസ് സൂക്ഷിക്കുന്നത് എന്ന് അറിയില്ലെന്നും ലഭ്യമായ വിവരങ്ങള്‍ തന്നോട് പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്‌നയുടെ പിതാവ് ജെയിംസ് പറഞ്ഞു. കേസില്‍ ഏറെ പുരോഗതിയുണ്ടായി എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വാക്കുകള്‍ കുടുംബത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

2

കൊറോണ വ്യാപനമുണ്ടായതാണ് അന്വേഷണം നിലയ്ക്കാന്‍ കാരണമെന്ന് കെജി സൈമണ്‍ പറയുന്നു. കേസില്‍ പ്രധാനപ്പെട്ട രണ്ടു പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്ക് കൊറോണ രോഗം ബാധിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന പോലീസുകാര്‍ക്ക് പനി പിടിച്ചു. ഇതോടെയാണ് അന്വേഷണം നിലച്ചത്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെത്തിയുള്ള പരിശോധനയും സാധ്യമായില്ലെന്നും സൈമണ്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആര് നയിക്കും: ഹസന്‍ മാറില്ല, എംപിമാര്‍ മല്‍സരിക്കില്ലനിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആര് നയിക്കും: ഹസന്‍ മാറില്ല, എംപിമാര്‍ മല്‍സരിക്കില്ല

2018 മാര്‍ച്ചിലാണ് കൊല്ലമുള സന്തോഷ് കവലയിലെ ജെസ്‌നയെ കാണാതായത്. കാഞ്ഞിരപ്പള്ളി കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു ജെസ്‌ന. മുണ്ടക്കയത്തെ പിതാവിന്റെ സഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പോയത്. എരുമേലി സ്റ്റാന്റ് വരെ എത്തിയതിന് തെളിവ് ലഭിച്ചിരുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും അന്വേഷണ സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

എരുമേലി, വെച്ചൂച്ചിറ പോലീസില്‍ ജെസ്‌നയുടെ കുടുംബം പരാതി നല്‍കിയിരുന്നു. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. മൊബൈല്‍ ഫോണ്‍ എടുക്കാതെയാണ് ജെസ്‌ന പോയത്. ഈ ഫോണിലെ വിവരങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ലക്ഷത്തിലധികം മൊബൈല്‍ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചു.

English summary
Jesna Missing case: Father Response after Police Officer revealing got some input
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X