പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മത്തായിയുടെ മരണം: വനംവകുപ്പിനെതിരെ വിമര്‍ശനവുമായി കെയു ജനീഷ് കുമാര്‍

Google Oneindia Malayalam News

പത്തനംതിട്ട: പിപി മത്തായിയുടെ മരണത്തില്‍ വനം വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോന്നി എംഎല്‍എ കെയു ജനീഷ് കുമാര്‍. .മത്തായിയുടെ മരണത്തിനുത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജൂലൈ 28നാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് മരണപ്പെട്ടത്. മത്തായിയുടെ മൃതശരീരം അടക്കം ചെയ്യാതെ കുടുംബം ഇപ്പോഴും പ്രതിഷേധത്തിലാണ്. കുടുംബാംഗങ്ങളെ സന്ദർശിച്ച് ഇതു സംബന്ധിച്ച് ചർച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു.

ബിജെപി സഖ്യ പ്രചാരണം തള്ളി ജെഡിഎസ് ; അവരോട് ഒരു മമതയുമില്ല , മാതേതര സഖ്യമാണ് ആവശ്യം : ദേവഗൗഡബിജെപി സഖ്യ പ്രചാരണം തള്ളി ജെഡിഎസ് ; അവരോട് ഒരു മമതയുമില്ല , മാതേതര സഖ്യമാണ് ആവശ്യം : ദേവഗൗഡ

ന്യൂനപക്ഷ ഡവലപ്പ്മെൻറ് കോപ്പറേഷൻ ഡയറക്ടർ ഫാ.മാത്യൂസ് വാഴക്കുന്നം, ഗ്രാമ പഞ്ചായത്തംഗം ബി.ശശിധരൻ എന്നിവരോടൊപ്പമാണ് കുടുംബാംഗങ്ങളെ സന്ദർശിച്ചത്. കുടുംബാംഗങ്ങൾ നാല് നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്.കുടുംബാംഗങ്ങളുടെ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയേയും, വനം വകുപ്പ് മന്ത്രിയേയും അറിയിച്ചു. വനം വകുപ്പ് സതേൺ സർക്കിൾ കൺസർവേറ്ററുടെ നേതൃത്വത്തിലും, പോലീസ് പത്തനംതിട്ട നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്. വനം വകുപ്പ് നടത്തുന്ന ആഭ്യന്തര അന്വേഷണത്തിൻ്റെ ഭാഗമായി സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാരെ സ്ഥലം മാറ്റിയിട്ടുണ്ട്.

 janeeshkumar

വിഷയത്തിൻ്റെ ഗൗരവം പരിഗണിച്ച് ജീവനക്കാരെ സസ്പെൻറ് ചെയ്ത് തന്നെ അന്വേഷണം നടത്തുകയാണ് വേണ്ടത്..കേരള ഗവൺമെന്റിനും വനംവകുപ്പിനും അപമാനവും, പ്രദേശത്തെ ജനങ്ങളുടെ വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുള്ള സംഭവമാണ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നൽകേണ്ട അധികാരികൾ തന്നെ അതിനെതിരായി പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. സർക്കാരിൻ്റെ നയത്തിനെതിരെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ തിരുത്താൻ കർശന നടപടി തന്നെ സ്വീകരിക്കണം.നിലവിൽ നടക്കുന്ന അന്വേഷണങ്ങൾ ശക്തമായി തന്നെ മുന്നോട്ടു പോകണമെന്നും, കുറ്റം ചെയ്തവർക്ക് കർശന ശിക്ഷ നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി അശ്ലീല വീഡിയോ പങ്കുവെച്ചു : വനിതാ മെമ്പർമാരുടെ പരാതിയിൽ പ്രതി കുടുങ്ങിവാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി അശ്ലീല വീഡിയോ പങ്കുവെച്ചു : വനിതാ മെമ്പർമാരുടെ പരാതിയിൽ പ്രതി കുടുങ്ങി

 കൊവിഡ് സ്ഥിരീകരിക്കും മുൻപ് അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിൽ മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തു ? ; ആശങ്ക കൊവിഡ് സ്ഥിരീകരിക്കും മുൻപ് അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിൽ മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തു ? ; ആശങ്ക

 പാലക്കാട് ജില്ലയിൽ ഇന്ന് 38 പേർക്ക് കൊവിഡ്; 30 30 പേർക്ക് സമ്പർക്കത്തിലൂടെ!! 29 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന് 38 പേർക്ക് കൊവിഡ്; 30 30 പേർക്ക് സമ്പർക്കത്തിലൂടെ!! 29 പേർക്ക് രോഗമുക്തി

English summary
K U Jenish Kumar mla About mathayi custody death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X