• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കാള എന്ന് കേട്ടപാതി പാലെടുക്കാൻ കുടവുംകൊണ്ടോടുന്ന "തൃത്താല സിംഹം"; പരിഹാസവുമായി ജനീഷ് കുമാര്‍

തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവ് എഎ റഹീം ക്വാററ്റൈനിലായ സംഭവത്തില്‍ സമൂഹമാധ്യമത്തിലൂടെ വിമര്‍ശനം ഉന്നയിച്ച വിടി ബല്‍റാമിന് മറുപടിയുമായി കോന്നി എംഎല്‍എയും സിപിഎം നേതാവുമായ കെയു ജനീഷ് കുമാര്‍. കേരളത്തിലെ ഓരോ കോവിഡ് മരണവും കോൺഗ്രസ്സുകാർക്ക്, ഇടതുവിരുദ്ധർക്ക് കേരളാമോഡൽ പൊളിക്കാനുള്ള തുറുപ്പുചീട്ടാണ്. രോഗികളുടെ എണ്ണം കൂടുമ്പോൾ ഖദറിനുള്ളിൽ ഇക്കൂട്ടരുടെ സന്തോഷം തെളിഞ്ഞുകാണാൻ പറ്റുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ജനീഷ് കുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ക്വാറന്റൈനിലായി

ക്വാറന്റൈനിലായി

രണ്ടു യുവജന നേതാക്കൾ രണ്ടു വ്യത്യസ്ത സന്ദർഭങ്ങളിൽ ക്വാറന്റൈനിലായി. കാള എന്ന് കേട്ടപാതി പാലെടുക്കാൻ

കുടവുംകൊണ്ടോടുന്ന "തൃത്താല സിംഹം" ജനം തള്ളിക്കളഞ്ഞ വാളയാർ ചെക്പോസ്റ്റിലെ പ്രഹസനസമരത്തെ ന്യായീകരിച്ചു വെളുപ്പിക്കാൻ പുറപ്പെട്ടു. എന്താണ് വസ്തുത...?

ഡിവൈഎഫ്ഐ ഓഫീസിൽ

ഡിവൈഎഫ്ഐ ഓഫീസിൽ

ഡിവൈഎഫ്ഐ ഓഫീസിൽ ജീവനക്കാരന് കോവിഡ്ബാധ, സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു, സംസ്ഥാന സെക്രട്ടറി ക്വാറന്റൈനിലായി. വാർത്ത വന്ന സമയം മുതൽ കോൺഗ്രസ്സുകാരും,ലീഗുകാരും ആർത്തട്ടഹസിക്കുകയായാണ്. ഒപ്പം ചില നവമാധ്യമ സിംഹങ്ങളും...

കേരളത്തിലെ ഓരോ കോവിഡ് മരണവും കോൺഗ്രസ്സുകാർക്ക്, ഇടതുവിരുദ്ധർക്ക് കേരളാമോഡൽ പൊളിക്കാനുള്ള തുറുപ്പുചീട്ടാണ്.

രോഗികളുടെ എണ്ണം കൂടുമ്പോൾ ഖദറിനുള്ളിൽ ഇക്കൂട്ടരുടെ സന്തോഷം തെളിഞ്ഞുകാണാൻ പറ്റും.

വാളയാറിൽ

വാളയാറിൽ

വാളയാറിൽ സമരം നടത്തി കേരളത്തിലേക്ക്

മരണവാറണ്ടുമായി കടന്നുവന്ന കോൺഗ്രസ്സ് നേതാക്കളെ ഓർമ്മയില്ലേ..? പാലക്കാടും തൃശൂരും ആ സമരം കഴിഞ്ഞപ്പോൾ രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് ഓർമ്മയില്ലേ...? മഹാമേരിയെയും,30 ഡിഗ്രിക്ക് മുകളിൽ ചൂടും, വരാനിരിക്കുന്ന പ്രളയവും പട്ടിണിയും,വാഴക്കന്റെ

പ്രസ്താവനയും, പൂന്തുറയിൽ വ്യാജപ്രചരണം നടത്തിയതും, രോഗം പടർന്നുപിടിക്കുന്ന ഇടങ്ങളിലെല്ലാം സമരാഭാസം നടത്തിയതും മറന്നുപോയോ..?

കോൺഗ്രസ്സുകാർ

കോൺഗ്രസ്സുകാർ

അങ്ങനെ നിങ്ങളാലാവുംവിധമെല്ലാം നിങ്ങൾകേരളത്തിലേക്ക് കോവിഡ് വ്യാപനം നടത്താൻ hരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. മരണത്തിന്റെ കാഹളം മുഴക്കി കോവിഡ് പിടിമുറുക്കുമ്പോൾ വഴിയൊരുക്കി കോൺഗ്രസ്സുകാർ ഏറ്റവും മുന്നിലുണ്ട് എന്നത് ഞങ്ങളാരും മറക്കുന്നില്ല...

നിയന്ത്രണങ്ങള്‍

നിയന്ത്രണങ്ങള്‍

കോവിഡ് വ്യാപകമായത് മുതൽ ഞങ്ങളുടെ DYFI സംസ്ഥാന കമ്മിറ്റിഓഫീസിൽ കർശനമായ നിയന്ത്രണങ്ങളുണ്ട്. അവിടെയുള്ള ആളുകളേക്കാൾ അവർകാരണം മറ്റൊരാൾക്ക് രോഗംവരാതിരിക്കാൻ വേണ്ട കരുതലുകളാണ് ഞങ്ങൾ സ്വീകരിച്ചുപോന്നത്. ഇപ്പോൾ രോഗം സ്ഥിതീകരിച്ച ഓഫീസിലെ ജീവനക്കാരന്റെ ആകെ കോണ്ടാക്ട് പത്തിൽതാഴെയാണ്.

നാം സ്വീകരിക്കേണ്ട കരുതൽ

നാം സ്വീകരിക്കേണ്ട കരുതൽ

അതും ഓഫീസിലെ ജീവനക്കാർ, സ്ഥാനസെക്രട്ടറിയുൾപ്പടെയുള്ളവരാണ്. ഇങ്ങനെയാണ് ഈ കാലത്ത് നാം സ്വീകരിക്കേണ്ട കരുതൽ. അല്ലാതെ വാളയാറിൽ പോയി പ്രഹസനസമരം നടത്തി നിരീക്ഷണത്തിൽ പോകേണ്ടിവന്ന മാന്യദേഹങ്ങളെ പോലെ അല്ല ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് പോകേണ്ടിവന്നത് എന്നോർത്താൽ

നിങ്ങൾക്ക് നല്ലത്.

മുഹമ്മദ് റിയാസ് എഴുതിയത്

മുഹമ്മദ് റിയാസ് എഴുതിയത്

അല്ലെങ്കിൽ അതുംകൂടി ജനങ്ങൾ ഓർമ്മയിൽ സൂക്ഷിക്കും.പിന്നെ മറ്റൊന്നുമില്ലാത്തത് കൊണ്ട് അഖിലേന്ത്യാപ്രസിഡന്റ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ടുമായി പരക്കംപായുന്നവരോട് സഹതാപം മാത്രമേയുള്ളൂ. മലർന്നു കിടന്നു നീട്ടിത്തുപ്പിയാൽ മുഖത്തേക്ക് തന്നെ വീഴുമെന്നു സഖാവ് മുഹമ്മദ് റിയാസ് എഴുതിയത് കുറഞ്ഞുപോയി എന്നൊരഭിപ്രായക്കാരനാണ് ഞാൻ.

വ്യാജപ്രചാരങ്ങൾ

വ്യാജപ്രചാരങ്ങൾ

മാനവരാശിക്ക് നാശം മാത്രമാഗ്രഹിക്കുന്നവരെ ഇത് പറഞ്ഞാൽ മതിയോ..? പിന്നെ സഖാവ് മുഹമ്മദ് റിയാസ്.എത്ര കാലം നിങ്ങളിങ്ങനെ അദ്ദേഹത്തെ ആക്രമിക്കും..? എത്രകാലം നിങ്ങൾക്കിങ്ങനെ അദ്ദേഹത്തിനെതിരെ വ്യാജപ്രചാരങ്ങൾ നടത്താൻ കഴിയും..? എത്രകാലം ഞങ്ങളുടെ പ്രിയപ്പെട്ട സഖാവിനെതിരെ നിങ്ങളീ തരംതാണ രാഷ്ട്രീയവുമായി മുന്നോട്ട് പോകും..?

ഈ വഴി വരല്ലേ

ഈ വഴി വരല്ലേ

അദ്ദേഹത്തിന്റെ വിവാഹഫോട്ടോയിൽ വരെ കൃത്രിമം കാട്ടി പ്രചരിപ്പിച്ചവരോട് അത് ശരിയല്ലെന്ന് ഒരു വാക്ക് പറയാൻ നാവു പൊന്തിക്കാത്ത തൃത്താല സിംഹമൊക്കെഇപ്പോൾ ഉണർന്നെഴുന്നേറ്റത് നന്നായി. നിങ്ങളുള്ള കാലം വരെ നിങ്ങളീ പണി നിർബാധം തുടരുക.ജനങ്ങളാണ് ഈ നാടകങ്ങൾക്ക് മാർക്കിടേണ്ടത്. അവരാണ് ഏതൊരു രാഷ്ട്രീയ പാർട്ടിക്കും അവസാനവാക്ക്. അവർ തിരിച്ചറിയും കേരളമോഡലും, കോൺഗ്രസ്സ് മോഡലും...

ഇനിയുമീ ആടുകളെയും തെളിച്ച് ഈ വഴി വരല്ലേ...?

ഏഷ്യാനെറ്റ് ന്യൂസ് ചർച്ച ബഹിഷ്കരിച്ച് സിപിഎം; പാർട്ടി പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുക്കില്ല!!

English summary
K U Jenish Kumar mla about vt balram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X