Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ സമാധാനപരമായ തീര്‍ഥാടനമാണ് ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല: ശബരിമലയില്‍ മണ്ഡലമകരവിളക്ക് തീര്‍ഥാടനം സമാധാനപരമായ രീതിയില്‍ നടത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നിലയ്ക്കലില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസിന്റേയും ടിക്കറ്റ് വെന്റിംഗ് മെഷീന്റെയും ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിശ്വാസത്തിന്റെ പേരില്‍ കലാപം ലക്ഷ്യമിടുന്ന ചിലരാണ് ശബരിമലയെ കലുഷിതമാക്കുന്നത്.

തികച്ചും രാഷ്ട്രീയപ്രേരിതമായ ഇത്തരം നീക്കങ്ങളെ ജനങ്ങള്‍ തിരിച്ചറിയും. ഭക്തര്‍ക്ക് സുഖകരമായ ദര്‍ശനത്തിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമല തീര്‍ഥാടനത്തിന്റെ ബേസ് ക്യാമ്പായ നിലയ്ക്കലില്‍ വിരി വയ്ക്കുന്നതിനും കുടിവെള്ളത്തിനും മറ്റ് പ്രാഥമികാവശ്യത്തിനും മറ്റുമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി രണ്ട് ലക്ഷം തീര്‍ഥാടകര്‍ക്ക് ഒരേ സമയം വെള്ളം നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ആരോഗ്യ വകുപ്പിന്റെ സേവനം ശക്തിപ്പെടുത്തിയിട്ടുണ്ട്.

Sabarimala

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പോലീസിന്റെ വിന്യാസം പൂര്‍ത്തിയായി. നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ആവശ്യാനുസരണം സര്‍വീസുകള്‍ നടത്തും. മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ കണക്കിലെടുത്താണ് സര്‍ക്കാര്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് മാധ്യമ നിയന്ത്രണമല്ല. പ്രളയദുരന്തത്തിന് ശേഷമാണ് തീര്‍ഥാടനം ആരംഭിച്ചിട്ടുള്ളത്. ഭക്തരുടെ വിശ്വാസം തകര്‍ക്കുന്നതിന് സര്‍ക്കാര്‍ കൂട്ടുനിന്നിട്ടില്ല. 1991ല്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം ഹൈക്കോടതി നിരോധിച്ചപ്പോള്‍ അന്നത്തെ നയനാര്‍ സര്‍ക്കാര്‍ അത് നടപ്പാക്കുകയാണ് ചെയ്തത്.

ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കുകയോ സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ പദ്ധതി തയാറാക്കുകയോ ചെയ്തിട്ടില്ല. ഇത് പരിഗണിക്കാതെയാണ് ചില രാഷ്ട്രീയക്കാര്‍ ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമം നടത്തുന്നു എന്ന് പ്രചരിപ്പിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ നിര്‍വഹിച്ചു.

ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി.ശങ്കരദാസ്, കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി, പത്തനംതിട്ട ആര്‍ടിഒ റോയി ജേക്കബ്, സോണല്‍ ട്രാഫിക് ഓഫിസര്‍ ഡി.ബാലമുരളി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി.അനില്‍ കുമാര്‍, എന്‍.ബി.രവി തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+