പിപി ദിവ്യയുടേത് അപക്വമായ നടപടി: നവീന്‍ അഴിമതിക്കാരനല്ലെന്ന് പത്തനംതിട്ട സിപിഎം
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കണ്ണൂരില്‍ എ ഡി എം ആത്മഹത്യ ചെയ്ത സംഭവത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ തള്ളി പത്തനംതിട്ടയിലെ സി പി എം നേതൃത്വം. എ ഡി എം ജീവന്‍ ബാബു അഴിമതിക്കാരനല്ലെന്നാണ് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വ്യക്തമാക്കുന്നത്.
നവീന് ബാബുവിനെ വ്യക്തിപരമായി ഏറെ കാലമായി അറിയാം. ഇടതുപക്ഷത്തോടൊപ്പം ചേർന്ന് നില്‍ക്കുന്നവരാണ് അദ്ദേഹവും കുടുംബവും. ഔദ്യോഗിക ജീവിതത്തില്‍ നല്ല ട്രാക്ക് റെക്കോർഡുള്ള നവീന്‍ ബാബുവിനെ പത്തനംതിട്ടയിലേക്ക് എത്തിക്കുക എന്നത് ഞങ്ങളുടെ ആവശ്യമായിരുന്നു. യാത്രയപ്പ് സമയത്ത് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്വീകരിച്ച നടപടി അപക്വമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ഔദ്യോഗിക ജീവിതത്തിൽ ഏറെക്കാലവും പത്തനംതിട്ടയിൽ തന്നെയായിരുന്നതുകൊണ്ടും സി പി ഐ എം -യുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച കുടുംബം എന്ന നിലയിലും നവീനുമായി വർഷങ്ങളായി നല്ല ബന്ധമാണുണ്ടായിരുന്നത്.' എന്നായിരുന്നു നവീന്‍ ബാബുവിനെക്കുറിച്ച് കെ പി ഉദയഭാനു കഴിഞ്ഞ ദിവസം കുറിച്ചത്.
ഔദ്യോഗിക ജീവിതം മാതൃകാപരമായി മുന്നോട്ട് കൊണ്ടുപോവുകയും ജില്ലയിൽ എന്‍ ജി ഒയുടെയും കെ ജി ഓ യുയുടെയും ഭാരവാഹിത്വത്തിലൂടെ നേതൃനിരയിൽ അദ്ദേഹം ദീർഘാനാൾ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിൽ നിന്ന് പ്രമോഷനായി പോകുന്നതുവരെ ഒരു ആക്ഷേപവും അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടില്ല എന്നുമാത്രമല്ല ആവശ്യവുമായി സമീപിച്ചിട്ടുള്ളവർക്കെല്ലാം നല്ല അനുഭവങ്ങളാണുള്ളതും.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. നടന്ന സംഭവവികസങ്ങളേയും തുടർന്നുള്ള നവീന്റെ അത്മഹത്യയെയും സിപിഐഎം ഗൗരവമായാണ് കാണുന്നത്.ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണത്തിലൂടെ ആവിശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ എ ഡി എം നവീൻ ബാബുവിന്റെ വേർപാടിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് അനുശോചനം രേഖപെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications