പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമലയിലെ ഭക്തരുടെ എണ്ണം ഉയർത്തുന്നത് അപകടം: ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീം കോടതിയിൽ

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിൽ കുടുതൽ ഭക്തരെ പ്രവേശിപ്പിക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ നിലവലിൽ 2000 പേരെയാണ് ദിവസേന ശബരിമലയിലേക്ക് പ്രവേശിപ്പിക്കുന്നത്. ഇതാണ് 5000ലേക്ക് ഉയർത്തിയിട്ടുള്ളത്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ശബരിമലയിൽ പ്രതിദിനം പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം വർധിപ്പിക്കുന്നത് അപകടമാണെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാന സർക്കാരാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

 ഒടുവിൽ അന്റാർട്ടിക്കയിലുമെത്തി: കൊവിഡ് ഭീതിയിലേക്ക് ഭൂഖണ്ഡം: 58 പേർക്ക് രോഗം സ്ഥിരീകരിച്ചു ഒടുവിൽ അന്റാർട്ടിക്കയിലുമെത്തി: കൊവിഡ് ഭീതിയിലേക്ക് ഭൂഖണ്ഡം: 58 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ദിവസേന 2000 പേരെയും ശനി, ഞായർ ദിവസങ്ങളിൽ 3000 പേരെയുമാണ് പ്രവേശിപ്പിക്കുന്നത്. പ്രതിദിനം പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം 10000മായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ അജയ് മാക്കനും അയ്യപ്പ സേവാ സമാജവും ഉൾപ്പെടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ചുകൊണ്ട് സിടി രവികുമാറും എ ഹരിപാലും ഉൾപ്പെടുന്ന ബെഞ്ചാണ് പ്രതിദിനം പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം 5000 മായി നിജപ്പെടുത്തിയിട്ടുള്ളത്. മണ്ഡലകാലത്തും ഇതുപോലെ തുടരണമെന്നും സംഘം ഹർജിയിൽ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി ഇക്കാര്യം അനുവദിക്കാൻ തയ്യാറായിരുന്നില്ല.

 supreme-court3-156

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ പ്രതിദിനം 5000 പേരെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായായെന്ന് കഴിഞ്ഞ ദിവസം ശബരിമല ഉന്നതാധികാര സമിതിയുടെ വിലയിരുത്തിയിരുന്നു. എഡിഎം ഡോ. അരുൺ വിജയ്, സന്നിധാനം സ്പെഷ്യൽ ഓഫീസർ എഎസ് രാജു എന്നിവർ ചേർന്നാണ് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുള്ളത്.

ശബരിമല സീസൺ ആരംഭിച്ചത് മുതൽ തന്നെ വിർച്വൽ ക്യൂ സംവിധാനം വഴിയാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നത്. ഇതേ സംവിധാനം തന്നെ തുടരുമെന്നും ഉന്നതാധികാര സമിതി വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച മുതൽ ദിവസേന 5000 ഭക്തരെ പ്രവേശിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതിന് സന്നിധാനത്ത് സേവനത്തിലുള്ള എല്ലാ വകുപ്പ് ജീവനക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി കഴിഞ്ഞ ദിവസം വൈകിട്ട് തന്നെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

എന്നാൽ ശബരിമല ദർശനത്തിനായി ബുക്ക് ചെയ്യുമ്പോൾ ഓരോ അനുവദിക്കുന്ന സമയത്ത് മാത്രമാണ് സന്നിധാനത്തും പമ്പയിലും എത്താൻ കഴിയൂ പമ്പയിലേക്കും സന്നിധാനത്തേക്കും കടത്തിവിടുന്ന ഭക്തരുടെ എണ്ണത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. മണ്ഡലപൂജയ്ക്കും ഇതേ രീതി തന്നെയാണ് പിന്തുടരുകയെന്നും ദേവസ്വം ബോർഡ് അറിയിച്ചിരുന്നു.

കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നട തുറന്നിരിക്കുന്ന 14 മണിക്കൂറിൽ 10 മണിക്കൂറാണ് ഭക്തരെ പ്രവേശിപ്പിക്കുക. ഒരു മണിക്കൂറിൽ 500 പേർക്ക് ദർശനം എന്ന നിലയിലാണ് ഇത് ക്രമീകരിച്ചിട്ടുള്ളത്.

Recommended Video

cmsvideo
ശബരിമലയിൽ 5000 പേർക്ക് ദർശനാനുമതി; ഒരുക്കങ്ങൾ പൂർത്തിയായതായി ഉന്നതാധികാര സമിതി

English summary
Kerala government approaches Supreme court against high court verdict increases number of pilgrims in Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X