നിയമസഭ തിരഞ്ഞെടുപ്പ്: പത്തനംതിട്ടയില്‍ മികച്ച തിരഞ്ഞെടുപ്പ് തത്സമയ സംപ്രേഷണം കഴ്ചവെച്ച് അക്ഷയ
പത്തനംതിട്ട: ജില്ലയിലെ 716 ബൂത്തുകളില്‍ ജില്ലാതെരഞ്ഞടുപ്പ്് ഓഫീസറും ജില്ലാകളക്ടറുമായ ഡോ.നരസിംഹുഗാരി ടി.എല്‍.റെഡ്ഡിയുടെ നേതൃത്വത്തില്‍ സംസ്ഥാന ഐ.ടി.മിഷന്‍ -അക്ഷയ മുഖേന ഏര്‍പ്പെടുത്തിയ നിയമസഭാ തെരഞ്ഞെടുപ്പ് തത്സമയ സംപ്രേഷണം ഏറെ ഫലപ്രദമായി.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 93 അക്ഷയ കേന്ദ്ര സംരംഭകരും ബന്ധപ്പെട്ട ജീവനക്കാരും ചേര്‍ന്ന് പ്രശ്ന സാധ്യത ബൂത്തുകളില്‍ ഉള്‍പ്പെടെ 716 ബൂത്തുകളില്‍ സുസജ്ജവും വിപുലവുമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം
ഓരോ വോട്ടറും വോട്ട് ചെയ്യാന്‍ എത്തുന്നതും വോട്ട് ചെയ്തതിനുശേഷം തിരിച്ചിറങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ വെബ്ക്യാമറയിലൂടെ വ്യക്തമായി ചിത്രീകരിച്ച് കളക്ടറേറ്റില്‍ ഒരുക്കിയ കണ്‍ട്രോള്‍ റൂം മുഖേന ജില്ലാ കളക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ബൂത്തുകളിലെ വോട്ടെടുപ്പ് നടപടികള്‍ നിരീക്ഷിക്കുകയും തത്സമയം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കളളവോട്ട് ഉള്‍പ്പെടെയുളള പ്രശ്നങ്ങള്‍ ഒഴിവാക്കി വോട്ടെടുപ്പ് സുഗമവും സുതാര്യവുമാക്കുന്നതിന് വെബ് കാസ്റ്റിംഗ് സഹായകരമായി.

ജില്ലാ ഇ-ഗവേണന്‍സ് പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസിന്റെ നേതൃത്വത്തിലുളള അക്ഷയ ജീവനക്കാരും സംരംഭകരും ഓപ്പറേറ്റര്‍മാരുമടങ്ങിയ ടീമിന്റെ കര്‍മ്മനിരതമായ പ്രവര്‍ത്തനം വെബ്കാസ്റ്റിംഗ് സംവിധാനം പൂര്‍ണ വിജയത്തിലെത്തിക്കാന്‍ സാധിച്ചു. പ്രശ്ന ബാധിതവും പ്രത്യേക ശ്രദ്ധ ആവശ്യമായിട്ടുമുളളതുമായ 716 ബൂത്തുകളിലെ വെബ് കാസ്റ്റിംഗിന്റെ വിജയത്തിനായി ദിവസങ്ങള്‍ നീണ്ടുനിന്ന പരിശീലനങ്ങളിലൂടെയും പ്രയത്നങ്ങളിലൂടെയും മികവു തെളിയിച്ച അക്ഷയ ടീം കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമായി.
ജില്ലാ ഭരണകൂടം, ഐ.ടി മിഷന്‍-അക്ഷയ, ജില്ലാ ഐ.ടി സെല്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസ്, കെല്‍ട്രോണ്‍, ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി എന്നിവയുടെ മികവുറ്റ ഏകോപനത്തോടെ സജ്ജീകരിച്ച തെരഞ്ഞെടുപ്പ് തത്സമയ സംപ്രേഷണ സംവിധാനത്തിലൂടെ വോട്ടെടുപ്പ് നടപടിക്രമങ്ങളുടെ തത്സമയ സപ്രേഷണം തടസമില്ലാതെ നടത്തുന്നതിന് വഴിയൊരുങ്ങി.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ചന്ദ്രശേഖരന്‍ നായര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ജിജി ജോര്‍ജ്, ജില്ലാ ഐ.ടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അജിത്ത് ശ്രീനിവാസ്, ബി.എസ്.എന്‍.എല്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ പിങ്കി.എസ്.ജോണ്‍, കെ.എസ്.ഇ.ബി സി.ഇ.ഒ സണ്ണി ജോണ്‍, അക്ഷയ അസിസ്റ്റന്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എസ്.ഷിനു തുടങ്ങിയവര്‍ വെബ് കാസ്റ്റിംഗ് സംവിധാനത്തിന് നേതൃത്വം നല്‍കി.
Recommended Video
വ്യത്യസ്ത വസ്ത്രങ്ങളില്‍ നഭ നടേഷ്; അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications