പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടൂരില്‍ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്, എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി, സീറ്റ് ഇത്തവണ യൂത്ത് കോണ്‍ഗ്രസിന്!!

Google Oneindia Malayalam News

പത്തനംതിട്ട: അടൂരില്‍ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്. പുതുമുഖങ്ങളെയാണ് ഇത്തവണ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേരത്തെ 17 സീറ്റ് ആവശ്യപ്പെട്ടിരുന്നു. അതിലൊന്നായിരിക്കും അടൂരെന്നാണ് സൂചന. അതേസമയം കോട്ടയത്തും കോണ്‍ഗ്രസ് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ഇവിടെ ആറ് സീറ്റും കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നാണ് സൂചന. ഹൈക്കമാന്‍ഡ് നേരത്തെ തന്നെ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ സീറ്റ് നല്‍കുമെന്ന് പറഞ്ഞിരുന്നു. വാക്കുപാലിക്കുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം

അടൂരില്‍ യൂത്ത് കോണ്‍ഗ്രസ്

അടൂരില്‍ യൂത്ത് കോണ്‍ഗ്രസ്

അടൂരില്‍ കഴിഞ്ഞ രണ്ട് തവണയും കോണ്‍ഗ്രസ് നിലം തൊടാതെയാണ് പരാജയപ്പെട്ടത്. ഇത്തവണ മണ്ഡലം പിടിക്കാന്‍ സര്‍വ സന്നാഹവും കോണ്‍ഗ്രസ് ഇറക്കും. പത്തനംതിട്ടയില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നവരുടെ വലിയ തള്ളിക്കയറ്റം തന്നെയുണ്ട്. എന്നാല്‍ സീറ്റ് ഇത്തവണ യൂത്ത് കോണ്‍ഗ്രസ് നേടിയെടുക്കുമെന്നാണ് സൂചന. എ ഗ്രൂപ്പ് ഈ സീറ്റ് ഉമ്മന്‍ ചാണ്ടിയുടെ വരവോടെ ഉറപ്പിച്ച മട്ടാണ്. ഇവിടെ ഇടതു സ്ഥാനാര്‍ത്ഥിക്ക് മാറ്റം വരും. അതുകൊണ്ട് മത്സരം അത്ര കടുപ്പമായിരിക്കില്ലെന്നാണ് വിലയിരുത്തല്‍.

മത്സരം ഇങ്ങനെ

മത്സരം ഇങ്ങനെ

സംവരണ മണ്ഡലമാണ് അടൂര്‍. സിപിഐ പ്രതിനിധി ചിറ്റയം ഗോപകുമാറാണ് സിറ്റിംഗ് എംഎല്‍എ. ഇടതുനിരയില്‍ ചിറ്റയം തന്നെയാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്നില്‍. ജില്ലയില്‍ സിപിഐയുടെ ഏക സീറ്റില്‍ മുന്‍ എംപി ചെങ്ങറ സുരേന്ദ്രനെയും പരിഗണിക്കുന്നുണ്ട്. ഇടതുപക്ഷം ഇവിടെ ഉറപ്പായും ജയിക്കുമെന്നാണ് വിലയിരുത്തുന്നത്. പത്ത് വര്‍ഷമായി എല്‍ഡിഎഫിന്റെ കൈയ്യിലിരിക്കുന്ന സീറ്റ് പിടിച്ചെടുക്കാനാണ് യുഡിഎഫ്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലത്തില്‍ ചെറിയ തോതില്‍ പ്രവര്‍ത്തനവും തുടങ്ങിയിട്ടുണ്ട്.

കണ്ണന് സാധ്യത

കണ്ണന് സാധ്യത

യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് എംജി കണ്ണന് ഇത്തവണ മത്സരിക്കാനുള്ള നറുക്ക് വീഴുമെന്നാണ് സൂചന. മത്സരിക്കാനുള്ള താല്‍പര്യം കണ്ണന്‍ അറിയിച്ചിട്ടുമുണ്ട്. പന്തളം പ്രതാപന്‍, ബാബു ദിവാകരന്‍ എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. എ ഗ്രൂപ്പിന്റെ ശക്തനായ നേതാവാണ് കണ്ണന്‍. ഉമ്മന്‍ ചാണ്ടിയുമായി അടുപ്പമുള്ള നേതാവും. ഇതാണ് കണ്ണന് മുന്‍തൂക്കം നല്‍കുന്നത്. ബിജെപി മണ്ഡലത്തില്‍ ഉണ്ടാക്കിയ വോട്ടുവര്‍ധന കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ദുര്‍ബലമായ സ്ഥാനാര്‍ത്ഥിയെ ഇത്തവണ അടൂരില്‍ പ്രതീക്ഷിക്കേണ്ടതില്ല.

കോട്ടയത്തേക്ക് ആരും വരേണ്ട

കോട്ടയത്തേക്ക് ആരും വരേണ്ട

കോട്ടയത്തേക്ക് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് ആരും വരേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. ആറ് സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. ഒമ്പത് സീറ്റാണ് കോട്ടയത്ത് ഉള്ളത്. ജോസഫിന് അടിത്തറയില്ലാത്ത സീറ്റുകള്‍ പിടിച്ചെടുക്കാനാണ് നീക്കം. കേരളാ കോണ്‍ഗ്രസിന് കഴിഞ്ഞ തവണ ആറ് സീറ്റ് നല്‍കിയിരുന്നു. അതിനി ഉണ്ടാവില്ല. ജോസ് മുന്നണി വിട്ടതോടെ ജോസഫിന്റെ ശക്തി ക്ഷയിച്ചെന്നാണ് വിലയിരുത്തല്‍. എഐസിസിക്ക് ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ കത്ത് നല്‍കിയിട്ടുണ്ട്. ശക്തമായ വോട്ട് കോണ്‍്ഗ്രസിനുണ്ടെന്നാണ് വിലയിരുത്തല്‍.

ഏതൊക്കെ സീറ്റുകള്‍

ഏതൊക്കെ സീറ്റുകള്‍

ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ സീറ്റുകളാണ് കോണ്‍ഗ്രസിന്റെ ഉന്നം. ഇതോടെ പിസി ജോര്‍ജിനെതിരെ കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും വ്യക്തമായി. ഈ നാല് സീറ്റുകളില്‍ വലിയൊരു നിര തന്നെ മത്സരിക്കാനുണ്ട്. ജില്ലയില്‍ ആറ് സീറ്റ് തന്നെ വേണമെന്ന ജോസഫിന്റെ വാദം നടക്കാന്‍ പോകുന്നില്ല. പാലായില്‍ മാണി സി കാപ്പന്‍ എത്തുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഇതില്‍ ജോസഫ് വിട്ടുവീഴ്ച്ച ചെയ്യും. എന്നാല്‍ ബാക്കി സീറ്റിന്റെ കാര്യത്തില്‍ ജോസഫ് പിന്നോട്ടുണ്ടാവില്ല.

നേമത്ത് തരൂരോ?

നേമത്ത് തരൂരോ?

നേമത്ത് ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കളത്തില്‍ ഇറക്കാനാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നത്. ഉമ്മന്‍ ചാണ്ടി മത്സരിക്കില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍, ശശി തരൂരിനെ മത്സരിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ശശി തരൂര്‍ ഇപ്പോള്‍ പാര്‍ലമെന്റ് അംഗമാണ്. എവിടെ നിന്നാലും ജയിക്കുന്നയാളാണ് അദ്ദേഹം. നല്ല മനുഷ്യനുമാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രാധാന്യമുള്ള വ്യക്തിത്വമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം തരൂരിനെ മത്സരിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

ഇരിക്കൂറില്‍ ആര് മത്സരിക്കും

ഇരിക്കൂറില്‍ ആര് മത്സരിക്കും

ഇരിക്കൂറില്‍ ഇത്തവണ കെസി ജോസഫ് മത്സരിക്കാത്ത സാഹചര്യത്തില്‍ അഡ്വ സോണി സെബാസ്റ്റിയന്‍ മത്സരിക്കുമെന്നാണ് സൂചന. ഇക്കാര്യം അനൗദ്യോഗികമായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. എ ഗ്രൂപ്പിന്റെ കൈവശമുള്ള സീറ്റാണിത്. കെസി ജോസഫ് മാറുമ്പോള്‍ സ്വാഭാവികമായ പരിഗണന തനിക്ക് ലഭിക്കുമെന്നും സോണി സെബാസ്റ്റിയന്‍ പറഞ്ഞു. ഇരിക്കൂറില്‍ സോണിയോളം ജനകീയനായ മറ്റൊരു നേതാവില്ലെന്നാണ് വിലയിരുത്തല്‍. ജയസാധ്യതയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്.

Recommended Video

cmsvideo
സുധാകരന് ചെറുപ്പം മുതലേ പിണറായിയോട് വെറുപ്പെന്ന് മന്ത്രി എകെ ബാലൻ

English summary
kerala assembly election 2021: congress may contest mg kannan from adoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X