• search
 • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

റാന്നി ജോസ് പക്ഷത്തിന് കിട്ടില്ല;രാജു എബ്രഹാമും മത്സരിക്കില്ല, മറ്റൊരു നേതാവ്? ചരടുവലിച്ച് ഷംസീറും രാജേഷും

പത്തനംതിട്ട; ഒരു പാർട്ടിക്കും കുത്തക അവകാശപ്പെടാനില്ലാതിരുന്ന റാന്നി മണ്ഡലത്തിൽ 1996 മുതൽ രാജു എബ്രഹാമിലൂടെ തുടർച്ചയായ അഞ്ച് വർഷം സിപിഎം ആണ് ഭരിച്ചിരുന്നത്.മണ്ഡലം കൈവിടുമെന്ന ഘട്ടത്തിലായിരുന്നു ജനപ്രിയനായ രാജുവിനെ സിപിഎം ഇറക്കിയത്.പിന്നീട് പാർട്ടിക്ക് മണ്ഡലത്തിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

എന്നാൽ സിപിഎമ്മിൻറെ കുത്തക സീറ്റിനായി ഇക്കുറി അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് ജോസ് പക്ഷം. ജോസ് വിഭാഗത്തിന് സീറ്റ് വിട്ടുനൽകുന്നതിനെതിരെ പ്രാദേശിക തലത്തിൽ എതിർപ്പ് ശക്തമാണ്. ഇതിനിടെ മറ്റൊരു പേരാണ് മണ്ഡലത്തിൽ ചർച്ചയാകുന്നത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

ജോസ് പക്ഷത്തിന്

ജോസ് പക്ഷത്തിന്

സ്വന്തം തട്ടകമായ തിരുവല്ല ജനതാദൾ (എസ്) എസിന്‌റെ സീറ്റായതിനാലാണ് റാന്നിയ്ക്കായി കേരള കോൺഗ്രസ് എം ചരടുവലി നടത്തുന്നത്.മാത്രമല്ല ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിലും മിന്നും പ്രകടനം കാഴ്ചവെയ്ക്കാൻ ജോസ് വിഭാഗത്തിന് കഴിഞ്ഞിരുന്നു. ഇതും സീറ്റിന് വേണ്ടി അവകാശം ഉയർത്താനുള്ള കാരണമായി ജോസ് പക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്.

തിരിച്ചടിയാകുമെന്ന്

തിരിച്ചടിയാകുമെന്ന്

നേരത്തെ കേരള കോണ്‍ഗ്രസ് റാന്നി സീറ്റില്‍ വിജയിച്ചിട്ടുണ്ട്. 1977ല്‍ കെഎ മാത്യൂവും 1987ല്‍ ഈപ്പന വര്‍ഗീസ് എന്നിവരാണ് വിജയിച്ചത്.ഇത്തവണ മത്സരിച്ചാൽ മണ്ഡലത്തിൽ പാർട്ടിക്ക് അനുകൂല സാഹചര്യമാണെന്നാണ് ജോസ് വിഭാഗത്തിൻറെ കണക്ക് കൂട്ടൽ. എന്നാൽ രാജു എബ്രാഹം അ‍ഞ്ച് തവണ ജയിച്ച് കയറിയ മണ്ഡലം ജോസ് പക്ഷത്തിന് നൽകിയാൽ തിരിച്ചടിയാകും എന്നാണ് സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

വ്യക്തിപ്രഭാവവും

വ്യക്തിപ്രഭാവവും

മണ്ഡലത്തിലെ രാജു എബ്രഹാമിന്റെ വിജയത്തിന് പിന്നിൽ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും നിർണായകമാണെന്നും നേതാക്കൾ പറയുന്നു. ജോസ് പക്ഷത്തിന് റാന്നി സീറ്റ് വിട്ടുനൽകുന്നതിനോട് ജില്ലാ നേതൃത്വത്തിന് താത്പര്യം ഇല്ല. അതേസമയം നിലവിൽ അഞ്ച് തവണ മത്സരിച്ച രാജുവിനെ വീണ്ടും മത്സരിപ്പിക്കേണ്ടതുണ്ടോയെന്നതാണ് ജില്ലാ നേതൃത്വം ചർച്ച ചെയ്യുന്നത്.

കണ്ണൂർ നേതാക്കൾ

കണ്ണൂർ നേതാക്കൾ

സീറ്റിൽ ജില്ലാ സെക്രട്ടറിയേറ്റും അന്തിമ തിരുമാനം എടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് രാജു എബ്രഹാമിന് പകരമായി റോഷൻ റോയ് മാത്യുവിനെ മത്സരിപ്പിക്കാനുള്ള ചരടുവലികൾ പാർട്ടിയിൽ ശക്തമായത്. കണ്ണൂർ ജില്ലാ നേതാക്കളാണ് റോഷന് വേണ്ടി രംഗത്തുളളത്.

പശ്ചാത്തല അന്വേഷണം

പശ്ചാത്തല അന്വേഷണം

ഡിവൈഎഫ്ഐയിൽ ഒപ്പമുണ്ടായിരുന്ന നിലവിലെ എംഎൽമാരായ എഎൻ ഷംസീർ, ടിവി രാജേഷ് അടക്കമുള്ളവരാണ് റോഷന് മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർത്തുന്നത്. ക്നാനായ സമുദായാംഗമാണ് റോഷൻ. സ്ഥാനാർത്ഥി നിർണയത്തിന് മുൻപ് റോഷനെ കുറിച്ചുള്ള പശ്ചാത്തല അന്വേഷണം പാർട്ടി നടത്തിയെന്നാണ് സൂചന.

തിരിച്ചുപിടിക്കാൻ കോൺഗ്രസ്

തിരിച്ചുപിടിക്കാൻ കോൺഗ്രസ്

അതേമയം മണ്ഡലത്തിൽ ഇത്തവണ ജയ സാധ്യത വർധിച്ചെന്ന വിലയിരുത്തലാണ് കോൺഗ്രസ്.മൂന്ന് പതിറ്റാണ്ട് മുമ്പ് നഷ്ടപ്പെട്ട സീറ്റ് തിരികെ പിടിക്കാന്‍ കെപിസിസി സെക്രട്ടറിയായ റിങ്കു ചെറിയാനെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. യുവാക്കൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് റിങ്കു.

'എതിർക്കുന്നത് ഈരാട്ടുപേട്ടയിലെ ഒരു വിഭാഗം മുസ്ലീങ്ങൾ; ലീഗിന്റെ കാര്യം തീരുമാനിക്കുന്നത് ജിഹാദികൾ'

സുരേന്ദ്രനെ ജയിപ്പിക്കാൻ ബിജെപി;മത്സരിക്കുക ഈ മണ്ഡലത്തിൽ? 5 വർഷം കൊണ്ട് 4 ഇരട്ടി വോട്ട് വർധിച്ച എ പ്ലസ് മണ്ഡലം

സാരിയില്‍ തിളങ്ങി മേഘ ആകാശ്: ചിത്രങ്ങള്‍ കാണാം

cmsvideo
  E ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി ?ഞെട്ടിക്കാൻ BJP | Oneindia Malayalam

  English summary
  kerala assembly election 2021; CPM may contest roshan roy mathew in ranni
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X